ADVERTISEMENT

ഡൽഹി∙ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും ഏറ്റവും ഉയർന്ന മാർക്കിനുള്ള ഗോൾഡ് മെഡലും സ്വന്തമാക്കി സഹർ അബ്ദുൾ ഗഫൂർ. തൃശൂർ കൊടുങ്ങല്ലൂർ (എരിശ്ശേരി പാലം - ഡു വെറി) അബ്ദുൾ ഗഫൂറിന്റേയും മാള വലിയകത്ത് സുനിത ഹമീദിന്റേയും മകളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ഏറ്റവും ഉയർന്ന മാർക്ക് (95.2%) ലഭിച്ച് ഗോൾഡ് മെഡൽ കരസ്ഥമാക്കി സഹർ കേരളത്തിന് അഭിമാനം ആകുന്നത്.

ഖത്തർ ഐഡിയൽ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സഹർ, സിബിഎസ്ഇ സീനിയർ സെക്കൻഡറി പരീക്ഷയിൽ സൈക്കോളജിയിൽ 100% ശതമാനം മാർക്കോടെ ഓൾ ഇന്ത്യ & ഗൾഫ് മേഖലകളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കൗൺസിൽ ഓഫ് സിബിഎസ്ഇ അഫിലിയേറ്റഡ് ഓൾ ഗൾഫ് സ്കൂൾ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മഹാരാജാസ് വിമൻസ് കോളജിൽ നിന്ന് സൈക്കോളജിയിൽ ഡിസ്റ്റിങ്ഷനോടെയാണ് ബിരുദവും പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com