ADVERTISEMENT

ന്യൂഡൽഹി ∙ ഓൾഡ് ഡൽഹിയിലെ കപൂത്തർ മാർക്കറ്റിൽ 2 കടകളിൽ അനധികൃതമായി പാർപ്പിച്ചിരുന്ന ആയിരത്തിലേറെ അപൂർവയിനം പക്ഷികളെ പൊലീസും വനംവകുപ്പും രക്ഷപ്പെടുത്തി. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഫോർ അനിമൽസിന്റെ (പെറ്റ) പരാതിയിലാണു നടപടി.

വന്യജീവി നിയമത്തിലെ ഷെഡ്യൂൾ 2ൽ ഉൾപ്പെട്ട അലക്സാൻഡ്രൈൻ തത്തകൾ ഉൾപ്പെടെയുള്ള പക്ഷികളാണ് ഇവിടെയുണ്ടായിരുന്നത്. ഇവയെ വളർത്തുന്നതും വിൽക്കുന്നതും വാങ്ങുന്നതും ഒരു ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്. അപൂർവയിനത്തിൽപെട്ട ഫ്ലിഞ്ചസ് ഉൾപ്പെടെയുള്ള പക്ഷികളും കടകളിൽ ഉണ്ടായിരുന്ത്. ഇടുങ്ങിയ കൂടുകളിലും ചാക്കുകളിലും സൂക്ഷിച്ചിരുന്ന പക്ഷികൾ അവശനിലയിലായിരുന്നു. ഇവയെ ആരോഗ്യകേന്ദ്രങ്ങളിലേക്കു മാറ്റി. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് വനത്തിൽ തുറന്നുവിടും

 

© 2024 All Rights Reserved. Powered by Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com