ADVERTISEMENT

ന്യൂഡൽഹി∙ ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ വയനാടിനു പുനർജീവൻ നൽകാൻ ഹാൻഡ് മെയ്ഡ് ജ്വല്ലറി സാധനങ്ങൾ വിറ്റ് 11,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മലയാളി വീട്ടമ്മ. ഇന്ദിരാപുരം ഷിപ്രാ റിവേറയിലെ താമസക്കാരി സഫിയാ ബീവിയാണ്  33–ാമത് സഫ്ദർ ഹാഷ്മി നാടകോത്സവം വേദിയിൽ പ്രത്യേക സ്റ്റാൾ ഒരുക്കി പണം സമാഹരിച്ചത്.വയനാടിനായുള്ള മുന്നേറ്റത്തിൽ നാടകോത്സവത്തിനെത്തിയ മലയാളികളും പങ്കാളികളായി. ഇതോടെ ഒറ്റദിവസം കൊണ്ട് ആഭരണം വിറ്റ് 10,000 ത്തിലേറെ രൂപ കിട്ടി.

ജനസംസ്കൃതി വൈശാലി  ഇന്ദിരാപുരം ബ്രാഞ്ച് പ്രവർത്തകയാണ്. കരസേനയിൽ ഉദ്യോഗസ്ഥനായ സഹോദരനൊപ്പം 1994ൽ ഡൽഹിയിലെത്തിയ സഫിയ, വിവാഹം കഴിച്ച് രാജ്യതലസ്ഥാനത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിലെ ഡിസൈനറായ എറണാകുളം സ്വദേശി ബഷീറാണ് ഭർത്താവ്. മകൾ രഹാന ആർക്കിടെക്ട്. മകൻ മുഹമ്മദ് റസാക്ക് ബിരുദ വിദ്യാർഥിയാണ്.

English Summary:

Safia Beevi, a homemaker in Delhi, demonstrated incredible generosity by selling her handmade jewelry to aid the Wayanad landslide relief efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com