ADVERTISEMENT

ന്യൂഡൽഹി∙ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള  വിൽപന ആരംഭിച്ചു. ഡൽഹി എൻസിആറിലെ 38 കേന്ദ്രങ്ങളിൽ നാഷനൽ കോ–ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷന്റെ (എൻസിസിഎഫ്) വാനുകളിലാണ് സബ്സിഡി വിൽപന. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഫ്ലാഗ് ഓഫ് ചെയ്തു.

കൃഷി ഭവൻ, എൻസിയുഐ കോംപ്ലക്സ്, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, പട്ടേൽ ചൗക്ക്, സൗത്ത് എക്സ്റ്റൻഷൻ, നെഹ്റു പ്ലേസ്, സിജിഒ കോംപ്ലക്സ്, ലോധി കോളനി, ലക്ഷ്‍മി നഗർ, മെഹ്റോളി, ത്രിലോക്പുരി അടക്കമുള്ള സ്ഥലങ്ങളിൽ വാനുകളെത്തും. നിലവിൽ പൊതുവിപണിയിൽ കിലോയ്ക്ക് 60 രൂപയോളമാണ് വില. ഏകദേശം 4.7 ലക്ഷം ടൺ  ഇത്തരത്തിൽ സംഭരിച്ചിട്ടുണ്ട്. ഡൽഹിക്കു പുറമേ മുംബൈയിലും വിൽപന ആരംഭിച്ചു. ഈ മാസം പകുതിയോടെ രാജ്യവ്യാപകമാക്കും.

English Summary:

To combat soaring onion prices, the Indian government has launched an initiative to sell onions at a subsidized rate of ₹35 per kg in Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com