ADVERTISEMENT

‘‘ഇന്നു മകൾ ഡിസ്ചാർജ് ആയി. രോഗശമനത്തിന് ആത്മാർഥമായി പ്രവർത്തിച്ച പാലക്കാട് ജില്ലാ ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ, ഭക്ഷണം എത്തിച്ചു തന്നവർ, റൂം വൃത്തിയാക്കിത്തന്നവർ, ആംബുലൻസ് ഡ്രൈവർമാ‍ർ, മറ്റു സഹായികൾ എല്ലാവർക്കും ആത്മാർഥമായി നന്ദി അറിയിക്കുന്നു. എന്റെയും കുടുംബത്തിന്റെയും പ്രാർഥനകളിൽ എപ്പോഴും നിങ്ങളെ ഉൾപ്പെടുത്തുന്നതായിരിക്കും.

ഒരിക്കൽക്കൂടി ഒരുപാട് ഒരുപാട് നന്ദി....’’

(മകൾ കോവിഡ് മുക്തി നേടിയപ്പോൾ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കു നന്ദി അറിയിച്ച് ഒരു അച്ഛൻ അയച്ച സന്ദേശമാണിത്.)

‘‘എന്റെ 7 മാസം പ്രായമുള്ള മകന്റെ ഭക്ഷണ ആവശ്യത്തിനും മറ്റുമായി വിളിച്ചപ്പോൾ അവനായി സ്വന്തം കയ്യിൽ നിന്നു തുക ചെലവാക്കി പ്രത്യേകം തയാറാക്കിയ ഭക്ഷണവും ബേബി ഡയപ്പറും ഉൾപ്പെടെ വാങ്ങി നൽകി സ്വന്തം കു‍ഞ്ഞിനെപ്പോലെ പരിപാലിച്ച ആ കരുതലിനു നന്ദി.

ചികിത്സിച്ചവർക്കും സൗകര്യം ഒരുക്കിയവർക്കും കേരള സർക്കാരിനും ആരോഗ്യം, പൊലീസ്, ജില്ലാ കലക്ടർ, നഗരസഭ, പഞ്ചായത്ത്, അഗ്നിരക്ഷാ സേന, ആശാ വർക്കേഴ്സ് – ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും നന്ദി.’’

(ഇതും കോവിഡ് മുക്തി നേടിയ ഒരു കുഞ്ഞിന്റെ രക്ഷിതാവ് ഡോക്ടർമാർക്ക് അയച്ച സന്ദേശമാണ്.)

ഇന്ന് ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് ഏറ്റവും സന്തോഷം നൽകുന്നത് ഈ സന്ദേശങ്ങളാണ്.

ഇതാണ് ഈ കോവിഡ് കാലം ഡോക്ടർമാർക്കു സമ്മാനിച്ചത്. മഹാമാരിക്കു മുന്നിൽ പഠിച്ചും പഠിപ്പിച്ചും പ്രതിരോധം തീർക്കുന്ന ഡോക്ടർമാർക്കു ലഭിച്ച ഏറ്റവും വലിയ സംതൃപ്തിയും ഇതു തന്നെ. രോഗമുക്തരായി പോകുന്ന ഓരോരുത്തരും ചികിത്സിച്ച ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും നല്ല ബന്ധം തുടരുന്നു.

ഇതുവരെ ഉണ്ടാകാത്ത ഒരു അനുഭവം കൂടിയാണിത്. രോഗമുക്തരായി പോകുമ്പോൾ ഒരു അമ്മ ജില്ലാ ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അനുഗ്രഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com