ADVERTISEMENT

കൊല്ലങ്കോട് ∙ ജനിതക രോഗം ബാധിച്ച ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ ചികിത്സയ്ക്കു 16 കോടിയിലധികം രൂപ കണ്ടെത്താനായി ഒരു നാട് കൈകോർക്കുന്നു. സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) എന്ന ജനിതക രോഗം ബാധിച്ച കൊല്ലങ്കോട് മേട്ടുപ്പാളയം പറക്കളത്തിൽ രാജേഷ്-സുകന്യ ദമ്പതികളുടെ ആദ്യ കുഞ്ഞു റിഷ്‌വികയ്ക്കായാണു  ജനപ്രതിനിധികളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും അടങ്ങുന്ന കൂട്ടായ്മ രംഗത്തു വന്നിരിക്കുന്നത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള റിഷ്‌വികയുടെ ചികിത്സയ്ക്കായി 16 കോടിയിലധികം രൂപ ആവശ്യമായി വരും.

6.60 ലക്ഷം രൂപ വില വരുന്ന മരുന്നാണു റിഷ്‌വികയ്ക്കു നൽകുന്നത്. സ്വകാര്യ സ്ഥാപനത്തിൽ ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന രാജേഷിനും കുടുംബത്തിനും റിഷ്‌വികയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിനും അപ്പുറമായതിനാൽ കുരുന്നിന്റെ ചികിത്സാ ചെലവിനു പണം കണ്ടെത്താനായി 31 നു ചെങ്ങംപൊറ്റയിൽ വച്ചു ജനപ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ കൂട്ടായ്മ ഒത്തു ചേരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ കൊല്ലങ്കോട് ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:  4296000100106766. ഐഎഫ്എസ്‌സി കോഡ്: PUNB0429600. ഫോൺ: 8848960359.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com