ADVERTISEMENT

കരിങ്കല്ലത്താണി∙ നാട്ടുകല്ലില്‍ ഹോട്ടൽ തകർക്കുകയും ഉടമയെയും തൊഴിലാളിയെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമ സൽജലിന്റെ പരാതിയെ തുടർന്നാണ് നടപടി.. നാട്ടുകൽ പെരുണ്ടപ്പുറത്ത് യൂസഫ്(32), പോത്തേങ്ങൽ അബ്ദുൾ ഷുക്കൂർ(36), വള്ളൂർക്കാവിൽ മുഹമ്മദ് ശിഹാബുദ്ദീൻ(33) എന്നിവരെയാണ് നാട്ടുകൽ എസ്ഐ സദാശിവനും സംഘവും അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് കേസിന് ആധാരമായ സംഭവം. നാട്ടുകൽ 53ാം മൈലിൽ സൽസാൽ നടത്തുന്ന ഹോട്ടലിൽ എത്തിയ യുവാക്കൾ ഓർഡർ ചെയ്ത ഭക്ഷണം പാചകക്കാരൻ തന്നെ പുറത്തു നിർത്തിയ കാറിലേക്ക് എത്തിച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഹോട്ടലിന്റെ ഫർണിച്ചറും ഗ്ലാസും  തകർക്കുകയും സൽസാലിനെ മർദിക്കുകയും ചെയ്തു.

അബ്ദുൾ ഷുക്കൂർ, യൂസഫ്, ‍മുഹമ്മദ് ശിഹാബുദ്ദീൻ
അബ്ദുൾ ഷുക്കൂർ, യൂസഫ്, ‍മുഹമ്മദ് ശിഹാബുദ്ദീൻ

തടയാൻ ശ്രമിച്ച തൊഴിലാളിക്കും മർദനമേറ്റു. ഇവര്‍ രണ്ടു പേരും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. 50,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറയുന്നു. അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു. ഇവർക്കു പുറമേ നാട്ടുകൽ സ്വദേശികളായ റാഷിദ്, ബാദുഷ എന്നിവരും, കണ്ടാലറിയാവുന്ന ഒരാളും ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com