ADVERTISEMENT

ഒറ്റപ്പാലം ∙ ഭാരതപ്പുഴയിൽ നീരൊഴുക്ക് ശക്തിപ്പെട്ടതോടെ മാന്നനൂർ ഉരുക്കു തടയണയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവച്ചു. ഒഴുക്കു പെട്ടെന്നു കരുത്താർജിച്ചതോടെ ഏറെ ശ്രമകരമായാണു  വാഹനങ്ങളും യന്ത്രങ്ങൾ ഉൾപ്പെടെ നിർമാണ സാമഗ്രികളും കരയ്ക്കു കയറ്റിയത്. ഇനിയും ചിലതു കരയിലെത്തിക്കാനുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ തുടരുന്നുണ്ടെങ്കിലും പുഴയിൽ അതിവേഗം ഇത്രമേൽ ജലനിരപ്പ് ഉയരുമെന്നു കരാറുകാരും ജലസേചന വകുപ്പും പ്രതീക്ഷിച്ചിരുന്നില്ല. ഷട്ടറുകൾ ഒഴികെയുള്ള നിർമാണ പ്രവർത്തനങ്ങൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകേണ്ടതായിരുന്നു. പാർശ്വഭിത്തി നിർമാണവും അവശേഷിക്കുന്നുണ്ട്.

ഇതിനിടെ, നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പടിഞ്ഞാറു ഭാഗത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നു.  മണ്ണിടിച്ചിൽ കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുമോയെന്നാണ് ആശങ്ക. മാന്നനൂരിൽ ഭാരതപ്പുഴയ്ക്കു കുറുകെയുള്ള ഉരുക്കു തടയണയുടെ വലതുകര 2018ലെ പ്രളയത്തിലാണു  തകർന്നത്. 19 ലെ രണ്ടാം പ്രളയത്തോടെ സ്ഥിതി ഗുരുതരമായി. പുഴ ഗതിമാറി ഒഴുകി തീരത്തെ 6 ഏക്കറിലധികം കൃഷിഭൂമി  ഒലിച്ചുപോയിരുന്നു. സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12.16 കോടി രൂപ വിനിയോഗിച്ചാണു പുനർനിർമാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് മുഖേനയാണു പുനർനിർമാണം പുരോഗമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com