ADVERTISEMENT

പാലക്കാട് ∙ തിരഞ്ഞെടുപ്പിനു ശേഷം താത്കാലികമായി അടച്ചുവച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പെട്ടി രാഷ്ട്രീയക്കാർ പതുക്കെ തുറക്കും. ‘ജയിക്കും’ എന്നല്ലാതെ മറ്റൊന്നും നേതാക്കൾക്കു പറയാനില്ല. ജയിക്കുമെന്നു പറയാൻ കൃത്യമായ കാരണങ്ങളും അവർക്കുണ്ട്.

രണ്ടു മണ്ഡലങ്ങളും കരുത്തോടെ നിലനിർത്തും എ.തങ്കപ്പൻ ഡിസിസി പ്രസിഡന്റ്
ഇത്തവണ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് ആധികാരിക ജയം നേടും.  രണ്ടു ജനപ്രിയ എംപിമാരാണ് സ്ഥാനാർഥികളായത്. ഇടതുസർക്കാരിനെതിരെ കടുത്ത ജനവികാരം ഉണ്ട്. ബിജെപിയുടെ ഭരണം അവസാനിപ്പിക്കുന്നതിനു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ‘ഇന്ത്യാ’ മുന്നണി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നു ജനം ആഗ്രഹിക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ യുഡിഎഫിന് അനുകൂലമാകും. വർഗീയത പ്രോത്സാഹിപ്പിക്കുന്ന ബിജെപി, ഇടത് രാഷ്ട്രീയത്തിനെതിരെ ഭൂരിപക്ഷ സമുദായങ്ങളിലും എതിർപ്പുണ്ട്. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ 39,000–50,000 വോട്ടുകളുടെ ഭൂരിപക്ഷവും ആലത്തൂരിൽ അൻപതിനായിരത്തിലേറെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നു.

‘സംശയമെന്ത്, സിപിഎം തന്നെ’ഇ.എൻ.സുരേഷ്ബാബുജില്ലാ സെക്രട്ടറി, സിപിഎം
പാലക്കാടും ആലത്തൂരും സിപിഎം തന്നെ ജയിക്കുമെന്നതിൽ ഒരു സംശയവും ഇല്ല. കഴിഞ്ഞ തവണ ഇടതുപക്ഷത്തിനു തിരിച്ചടിയേൽക്കാൻ കാരണം പ്രത്യേക രാഷ്ട്രീയ സാഹചര്യമായിരുന്നു. പ്രധാനമന്ത്രിയാകാൻ പോകുന്ന രാഹുൽ ഗാന്ധിക്കു പിന്തുണ നൽകണമെന്ന പ്രതീതി വന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടു ചിലർക്കു തെറ്റിദ്ധാരണകൾ ഉണ്ടായി. ന്യൂനപക്ഷങ്ങളുടെ സുരക്ഷയ്ക്ക് ഇടതുപക്ഷമാണു വേണ്ടതെന്ന ബോധ്യം ശക്തിപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസിന്റെ പൊള്ളത്തരവും ജനം തിരിച്ചറിഞ്ഞു. ഇടതു സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനം മനസ്സിലാക്കി. പാലക്കാട്ടെ ഭൂരിപക്ഷം 50,000 കടക്കും. ആലത്തൂരിൽ ഒരു ലക്ഷം കവിയാനും സാധ്യതയുണ്ട്.

ആശ്ചര്യപ്പെടുത്തുന്ന ഫലം വരുംകെ.എം.ഹരിദാസ് ജില്ലാ പ്രസിഡന്റ്, ബിജെപി
ഇത്തവണ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്ന തിരഞ്ഞെടുപ്പു ഫലം വരും. അതു ബിജെപിക്ക് അനുകൂലമാകും. എല്ലാ നിയോജക മണ്ഡലങ്ങളിലും കൃത്യമായി അടിയൊഴുക്കു നടന്നു. സിപിഎം, കോൺഗ്രസ് വോട്ടുകൾ ബിജെപി പക്ഷത്തേക്ക് ഒഴുകിയിട്ടുണ്ട്. ബിജെപിക്കു ജയിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. ആലത്തൂരിൽ ബിജെപി നല്ല മുന്നേറ്റം നടത്തും. സിറ്റിങ് എംപിക്കെതിരെ അവിടെ ശക്തമായ ജനവികാരം ഉണ്ട്. ബിജെപി സ്ഥാനാർഥി മികച്ചയാളാണെന്ന അഭിപ്രായം വോട്ടർമാർക്കിടയിലുണ്ട്. ബിജെപിയാണ് കേന്ദ്രം ഭരിക്കേണ്ടതെന്നു ജനം തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com