ADVERTISEMENT

നെന്മാറ∙ മദ്യക്കുപ്പികൾ കൃഷിയിടത്തിൽ ഉപേക്ഷിക്കുന്നതു കർഷകരെ ദുരിതത്തിലാക്കുന്നു. വിജനമായ പ്രദേശങ്ങളോടു ചേർന്നുകിടക്കുന്ന പാടങ്ങളിലാണു പ്ലാസ്റ്റിക്കും ചില്ലു കുപ്പികളുമെല്ലാം അലക്ഷ്യമായി വലിച്ചെറിയുന്നത്.ഒന്നാംവിള കൃഷി ഇറക്കാൻ ഉഴുതു മറിക്കുമ്പോൾ ഇത്തരം ഒട്ടേറെ കുപ്പികൾ പെറുക്കി മാറ്റൽ കർഷകർക്കു ദുരിതമാകുകയാണ്. 
പാടത്ത് ഇറക്കുന്ന ട്രാക്ടർ കയറി പലതും പൊട്ടി ചിതറിക്കിടക്കുന്നതിനാൽ തൊഴിലാളികളും പാടത്തിറങ്ങാൻ മടിക്കുകയാണ്.   കോഴിക്കാട് പാടശേഖര സമിതി സെക്രട്ടറി പങ്കജാക്ഷൻ തോട്ടത്തിലിന്റെ കൃഷിയിടത്തിൽ രണ്ടേക്കറോളം സ്ഥലത്തു കിടന്നിരുന്ന കുപ്പികൾ പെറുക്കി മാറ്റേണ്ടി വന്നു.കൃഷിസ്ഥലം വാലറ്റത്തായതിനാൽ മഴക്കാലത്തു മറ്റു മേഖലകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പാടത്ത് അടിഞ്ഞുകൂടുന്നതായും പങ്കജാക്ഷൻ പരാതിപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com