ADVERTISEMENT

അഗളി∙ അട്ടപ്പാടി പുളിയപ്പതിയിൽ കൃഷിയിടത്തിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സൈലന്റ്‌വാലി ഐബി പരിസരത്തെ പ്രത്യേക കൂട്ടിൽ ചികിത്സയിൽ തുടരുന്ന പുള്ളിപ്പുലിയെ ഇന്നലെ ബൊമ്മിയാംപടിയിലെ കൃഷ്ണവനത്തിലേക്ക് മാറ്റി. ഒരാഴ്ചയായിട്ടും പുലിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി പ്രകടമാകാത്തതുകൊണ്ടാണ് കുറേകൂടി ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറ്റിയത്. പുലിയുടെ ആവാസ വ്യവസ്ഥയ്ക്ക് സമാനമായ സാഹചര്യമുള്ള കൃഷ്ണവനത്തിലെ താമസവും ചികിത്സയും ചിലപ്പോൾ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് വനം ഉദ്യോഗസ്ഥർ.

8 വയസ്സുള്ള പുലിയുടെ കഴുത്തിലും അന്നനാളത്തിലും മാരകമായ പരുക്കുണ്ട്. വെള്ളം കുടിക്കുന്നതൊഴികെ ഭക്ഷണമൊന്നും കഴിക്കുന്നില്ല. മരുന്നുകൾ കുത്തിവയ്ക്കുന്നുണ്ട്. വനം വെറ്ററിനറി ഓഫിസർ ഡോ.ഡേവിഡ് ഏബ്രഹാമും സംഘവും സ്ഥലത്തുണ്ട്. ഇന്നലെ വൈകിട്ടെത്തിയ വിദഗ്‌ധ സമിതി കാര്യങ്ങൾ വിലയിരുത്തി നിർദേശങ്ങൾ നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com