ADVERTISEMENT

കുമരനല്ലൂർ ∙ അങ്കണവാടികളിൽ കൗമാരക്കാരുടെയും ഗർഭിണികളുടെയും ഭാരം നോക്കുന്ന യന്ത്രം തകരാറിലായതു ജീവനക്കാർക്കും ഇവിടെ എത്തുന്നവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കൗമാരക്കാർക്കും ഗർഭിണികൾക്കും ഇവരുടെ ഭാരവും ഉയരവും എല്ലാം കണക്കാക്കിയാണ് അങ്കണവാടികൾ വഴി വിവിധ പോഷകധാന്യങ്ങളും പൊടികളും വിതരണം ചെയ്യുന്നത്. അങ്കണവാടികളിലെ ഭാരം നോക്കുന്ന പ്ലാറ്റ്ഫോം സ്കെയിൽ തകരാറിലായ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരം കണ്ടെത്താനായിട്ടില്ല. ഗർഭിണികളും കൗമാരക്കാരും മറ്റിടങ്ങളിൽ പോയി തൂക്കം നോക്കുന്ന സാഹചര്യം പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. തൃത്താല ബ്ലോക്കിലെ മിക്കയിടത്തും സമാന സാഹചര്യമാണെന്നാണു ലഭിക്കുന്ന സൂചന.

ജനപ്രതിനിധികൾക്കും ഐസിഡിഎസ് അധികൃതർക്കും ഇക്കാര്യത്തിൽ പരാതി നലി‍കിയിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. പ്ലാറ്റ്ഫോം സ്കെയിൽ വിതരണം ചെയ്തു മാസങ്ങൾക്കുള്ളിൽ തകരാർ സംഭവിച്ചെങ്കിലും റിപ്പയർ ചെയ്യുകയോ പുതിയവ എത്തിക്കുകയോ ചെയ്യാത്തതിനെതിരെ അങ്കണവാടി വെൽഫെയർ കമ്മിറ്റികളും പ്രതിഷേധമായി രംഗത്തെത്തിയിട്ടുണ്ട്. കപ്പൂർ പഞ്ചായത്തിൽ മാത്രം അഞ്ചിലധികം അങ്കണവാടികളിൽ ഇതാണ് അവസ്ഥ. ബ്ലോക്കിലെ മിക്കയിടത്തും സമാന പരാതികൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ കാര്യക്ഷമമായ ഇടപെടൽ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com