സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് തേക്ക് വീണു; സ്കൂളിന് അവധി
Mail This Article
×
പാലക്കാട്∙ ചാലിശേരി തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് സമീപത്തെ പറമ്പിലെ തേക്ക് മരം വീണ് മേൽക്കൂര തകർന്നു. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് മരം വീണത്. ഓടിട്ട മേൽക്കൂരയുടെ ഒരു ഭാഗം പാടെ തകർന്നു. മേൽക്കൂര താങ്ങി നിർത്തിയിരുന്ന കല്ലിൽ പടുത്ത തൂണുകൾക്കും കേടുപാടുണ്ടായി. കെട്ടിടത്തിന് കേടുപറ്റിയ സാഹചര്യത്തിൽ സ്കൂളിന് അവധി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.