ADVERTISEMENT

കൊല്ലങ്കോട് ∙ അതിശക്തമായ കാറ്റിലും മഴയിലും കടമുറിയുടെ മേൽക്കൂര ഇളകി റോഡിലേക്കു വീണും മരത്തിന്റെ ചില്ല പൊട്ടി ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന്റെ മുൻവശത്തേക്കു വീണുമുണ്ടായ അപകടത്തിൽ ആളപായമില്ലാതെ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. കൊല്ലങ്കോട് ടൗണിലെ കടയുടെ മേൽക്കൂരയാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ കാറ്റിൽ ഇളകി പ്രധാന പാതയിലേക്കു വീണത്.

കൊല്ലങ്കോട് ടൗണിൽ റോഡിലേക്കു വീണ ഇരുമ്പു ഷീറ്റ് കൊണ്ടുള്ള മേൽക്കൂര നീക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും.
കൊല്ലങ്കോട് ടൗണിൽ റോഡിലേക്കു വീണ ഇരുമ്പു ഷീറ്റ് കൊണ്ടുള്ള മേൽക്കൂര നീക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും.

ഈ സമയത്ത് അതുവഴി വന്ന ലോറിയിൽ തട്ടിയ ശേഷമാണ് ഇരുമ്പു ഷീറ്റു കൊണ്ടുള്ള മേൽക്കൂര താഴേക്കു വീണത് എന്നതിനാൽ ആളപായമൊഴിവായി. ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ കൊല്ലങ്കോട് ജംക്‌ഷനിൽ റോഡിന്റെ ഇരുവശത്തെ കടമുറികൾക്കു മുന്നിലും ഒട്ടേറെ പേർ നിൽക്കുന്നുണ്ടായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറോളം ശ്രമിച്ചാണ് ഇരുമ്പ് ഷീറ്റ് മേൽക്കൂര മാറ്റി റോഡിലെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാനായത്. 

സംസ്ഥാന അതിർത്തിയായ ഗോവിന്ദാപുരം ആട്ടയാംപതിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലേക്കു മരത്തിന്റെ ചില്ല പൊട്ടി വീണ് ഡ്രൈവറുടെ ഭാഗത്തെ ഗ്ലാസ് പൂർണമായും തകർന്നു. പൊള്ളാച്ചിയിൽ നിന്നു തൃശൂരിലേക്കു പോകുന്ന ബസിലേക്കാണ് മരച്ചില്ല പൊട്ടിവീണത്. ആർക്കും പരുക്ക് സാരമുള്ളതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com