ADVERTISEMENT

പാലക്കാട് ∙ കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ആളിയാർ ഡാം തുറന്നു. സെക്കൻഡിൽ 419 ഘനയടി തോതിലാണു വെള്ളം തുറന്നിട്ടുള്ളത്. ആളിയാർ വെള്ളം കൂടുതലായി എത്തിയതോടെ മൂലത്തറ റഗുലേറ്ററിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും ഉയർത്തി. ചിറ്റൂർപ്പുഴയിലും, ഭാരതപ്പുഴയിലും ജലനിരപ്പ് ഉയരുന്നതിനാൽ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആളിയാർ വൃഷ്ടി പ്രദേശത്തു മഴ കൂടുതൽ ശക്തിപ്രാപിച്ചാൽ സെക്കൻഡിൽ 600 ഘനയടിയിലധികം ജലം മൂലത്തറയിലും ചിറ്റൂർപ്പുഴയിലും എത്താൻ സാധ്യതയുണ്ട്. 1050 അടി പരമാവധി സംഭരണ നിരപ്പുള്ള ആളിയാ‍ർ ഡാമിൽ ഇന്നലെ ജലനിരപ്പ് 1048.05 അടി എത്തിയതോടെയാണ് അണക്കെട്ടു തുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com