ADVERTISEMENT

ശുദ്ധജല വിതരണം മുടങ്ങും: കൊഴിഞ്ഞാമ്പാറ ∙ കുന്നങ്കാട്ടുപതി, മൂങ്കിൽമട എന്നീ ജലശുദ്ധീകരണ ശാലകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കൊഴി‍ഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ 29, 30, 31 തീയതികളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഇപിഎഫ് പെൻഷൻപാലക്കാട് ∙ ദീർഘകാലമായി പെൻഷൻ മുടങ്ങിയ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്കായി ക്യാംപെയ്ൻ നടത്തും. do.palakkad@dpfindia.gov.in 0491 2571245 

സൈക്കോളജി അപ്രന്റിസ് നിയമനം
പത്തിരിപ്പാല ∙ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പത്തിരിപ്പാല, തോലന്നൂർ, മണ്ണാർക്കാട് എംഇഎസ്, ശ്രീകൃഷ്ണപുരം വിടിബി എന്നീ കോളജുകളിലേക്ക് ജീവനി പദ്ധതിയിൽ സൈക്കോളജി അപ്രന്റിസ് നിയമനം. ഓഗസ്റ്റ് 2ന് രാവിലെ 10.30ന് പത്തിരിപ്പാല കോളജിൽ വച്ച് കൂടിക്കാഴ്ച നടക്കും. സൈക്കോളജിയിൽ റഗുലർ പിജിയാണ് യോഗ്യത. വിവരങ്ങൾക്ക്: 0491 2873999.

പാരമ്പര്യേതര ട്രസ്റ്റി:അപേക്ഷ ക്ഷണിച്ചു
പെരുവെമ്പ് ∙ മലബാർ ദേവസ്വം ബോർഡിനു കീഴിലെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതി ദേവസ്വത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കുന്നതിന് ഹിന്ദുമതം ആചരിക്കുന്നവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷ 31നകം മലബാർ ദേവസ്വം ബോർഡ് കമ്മിഷണറുടെ കോഴിക്കോട്ടുള്ള ഓഫിസിൽ ലഭിക്കണം. ഫോമുകൾ മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ നിന്നും malabardevaswom.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

സൗജന്യ നേത്ര പരിശോധന ക്യാംപ് നാളെ
കുഴൽമന്ദം∙ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, തേങ്കുറുശ്ശി മെഡിക്കൽ സെന്റർ എന്നിവ ചേർന്നു നാളെ രാവിലെ 9.00 മുതൽ ഒന്നു വരെ  സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും. കയറംകുളം, കൊടുവായൂർ റോഡിൽ തേങ്കുറുശ്ശി മെഡിക്കൽ സെന്ററിൽ നടത്തുന്ന ക്യാംപിൽ  തിമിര ശസ്ത്രക്രിയ സൗകര്യം ഉണ്ടാവും.97450 66428, 8848910747, 9048317846.

അങ്കണവാടി വർക്കർ, ഹെൽപർ ഒഴിവ്
പട്ടാമ്പി ∙ മുനിസിപ്പാലിറ്റിയിൽ സ്ഥിരതാമസമുള്ള 18നും 46നും മധ്യേ പ്ര‍ായമുള്ള വനിതകൾക്ക് അങ്കണവാടികളിൽ വർക്കർ, ഹെൽപർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. എസ്എസ്എൽസി പാസായവർക്ക് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസാകാത്ത എഴുത്തും വായനയും അറിയുന്നവർക്ക് ഹെൽപർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫിസർ, ഐസിഡിഎസ് പ്രെ‍ാജക്ട് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, പട്ടാമ്പി 679303 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാ മാതൃക പട്ടാമ്പി ശിശു വികസന ഓഫിസറുടെ കാര്യാലയത്തിലോ പട്ടാമ്പി മുനിസിപ്പാലിറ്റിയിലോ ലഭിക്കും. ഫോൺ: 0466 2211832.

ബിരുദ, ബിരുദാനന്തര സീറ്റൊഴിവ്
പട്ടാമ്പി ∙ ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളജിലെ മൂന്നാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര കോഴ്‌സിൽ സീറ്റൊഴിവ്. നിലവിൽ അഫിലിയേറ്റഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കോളജ് മാറ്റം വഴിയാണ് പ്രവേശനം. അർഹരായ വിദ്യാർഥികൾ 29ന് രാവിലെ 10ന് ഹാജരാകണം. 0466 2212223

ലീഗൽ കൗൺസിലർ
പട്ടാമ്പി ∙ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ വിധവാ സംഘം പാലക്കാട് എന്ന സന്നദ്ധ സംഘടനയുടെ മേൽനോട്ടത്തിൽ പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിങ് സെന്റർ ലീഗൽ കൗൺസിലർ തസ്തികയിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൽഎൽബി. കുറഞ്ഞത് മൂന്ന് വർഷം സർക്കാർ, സർക്കാരിതര വനിതാ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച പരിചയം. പ്രായപരിധി 55 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ബയോഡേറ്റ 31ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഡിവിഷെൽറ്റർ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈൻ, ഒറ്റപ്പാലം 679101 എന്ന വിലാസത്തിൽ ലഭിക്കണം. പരിസരവാസികൾക്ക് മുൻഗണന. 996142 1936, 04662 240124.  ഇമെയിൽ: ottapalamshelterhome@gmail.com

താൽക്കാലിക നിയമനം
മുണ്ടൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ നിയമനം നടത്തും. യോഗ്യത: ഡോക്ടർ – എംബിബിഎസ്, പ്രായപരിധി 23-50, ടിസിഎംസി റജിസ്ട്രേഷൻ. ഫാർമസിസ്റ്റ് ഡിഫാം / ബിഫാം. പ്രായപരിധി 20-50 കേരള ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് 12 നു മുൻപായി അപേക്ഷ ലഭിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com