ADVERTISEMENT

ചെർപ്പളശേരി∙  മരം വീണ് വീട് തകർന്ന് പരുക്കേറ്റു ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ചു. ശാലേംകുന്ന് പത്താം മൈലിൽ കുണ്ട് കണ്ടത്തിൽ മുള്ളൻ തൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (60) ആണ് മരിച്ചത്. ടാർപ്പോളിൻ കെട്ടിയ വീടാണ്  വ്യാഴാഴ്ച ഉച്ചയോടെ മഴയിലും കാറ്റിലും മരം വീണു തകർന്നത്. സംഭവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 4നാണു കുഞ്ഞിലക്ഷ്മി മരിച്ചത്. പതുക്കേറ്റ ഭർത്താവ് ഉണ്ണികൃഷ്ണനും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com