ADVERTISEMENT

പാലക്കാട് ∙ മഴക്കാലത്തെ മാത്രമല്ല, ഓരോ മഴയെയും പേടിച്ചാണ് അംബികാപുരം പ്രശാന്ത് നഗർ കോളനിയിലെ വീട്ടുകാർ കഴിയുന്നത്. സമീപത്തെ വെങ്കിടേശ്വര കോളനി, ശിവാനന്ദപുരം കോളനിയിലെ സ്ഥിതിയും ഇതു തന്നെയാണ്.മഴ അൽപനേരമൊന്നു നീണ്ടു നിന്നാൽ പ്രശാന്ത് നഗറിൽ വെള്ളം കയറും. 46 വീടുകളുള്ള കോളനി വെള്ളക്കെട്ടു ഭീഷണിയിലാകും. ഇവിടെ നിന്നുള്ള വെള്ളം ഒഴുകിപ്പോകേണ്ട വെങ്കിടേശ്വര കോളനിയിലെ നൂറിലധികം വീട്ടുകാരും ഏതു സമയത്തും വെള്ളം കയറൽ ഭീഷണിയിലാണ്. വർഷങ്ങളായി ഈ ദുരിതം തുടരുന്നു.വലിയപാടത്തു നിന്നുള്ള വെള്ളമടക്കം പ്രശാന്ത് നഗറിലേക്കാണ് ഒഴുകിയെത്തുന്നത്. ഇവിടെ നിന്നു വെള്ളം പോകാൻ 2 വഴികളുണ്ടെങ്കിലും ഇതിൽ ഒന്നിൽ തടസ്സങ്ങളുണ്ട്. പ്രശാന്ത് നഗറിനുള്ളിലൂടെയുള്ള ചാലുകൾ മൂന്നു പതിറ്റാണ്ടു മുൻപു നി‍ർമിച്ചതാണ്.

ഇതിൽ ഉൾക്കൊള്ളാവുന്നതിലധികം ജലമാണു മുകളിൽ നിന്ന് ഒഴുകിയെത്തുന്നത്. ഇതോടെ വീടുകളിൽ വെള്ളം കയറും. യാത്ര തടസ്സപ്പെടും. സമീപത്തെ താമരക്കുളം മഴക്കാലത്തു നിറയുമ്പോൾ അവിടെ നിന്നുള്ള വെള്ളവും കോളനിയിലെത്തും.ചാലുകൾക്കും ഇതൊഴുകിയെത്തുന്ന തോടിനും ഉൾക്കൊള്ളാവുന്നതിലധികം ജലം എത്തുന്നതാണു മേഖലയെ വെള്ളക്കെട്ടിലാക്കുന്നത്. ഇതിനായി ശാസ്ത്രീയ പരിഹാരമാർഗങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം.വെള്ളക്കെട്ടു പ്രശ്നം പരിഹരിക്കാൻ നഗരസഭ വിദഗ്ധ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണു കോളനിക്കാർ. നഗരസഭാംഗങ്ങളായ എൽ.വി.ഗോപാലകൃഷ്ണൻ, കെ.വി.വിശ്വനാഥൻ എന്നിവരും വെള്ളക്കെട്ടു പ്രശ്നം നഗരസഭാ യോഗത്തിൽ ഉന്നയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com