ADVERTISEMENT

തൊഴിലധിഷ്ഠിത പരിശീലന പദ്ധതി: പാലക്കാട് ∙ ഒബിസി വിഭാഗക്കാരായ ഉദ്യോഗാർഥികൾക്ക് ഓട്ടമൊബീൽ മേഖലയിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഓട്ടമൊബീൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എംഎംവി ഫിറ്റർ, ഡീസൽ മെക്കാനിക് കോഴ്‌സുകളിൽ ഐടിഐ, ഡിപ്ലോമ, ബിടെക് വിജയിച്ചവർക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്കു ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ ഉറപ്പാക്കും. 10 മാസമാണു പരിശീലന കാലയളവ്. പ്രതിമാസം 4000 രൂപ വീതം പ്രതിഫലം അനുവദിക്കും. വരുമാന പരിധി 200000 രൂപ. വിവരങ്ങൾക്ക് 0491-2505663.

സ്‌കാനിങ് അസിസ്റ്റന്റ്
പാലക്കാട് ∙ സിഡിറ്റിന്റെ ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ സ്‌കാനിങ് അസിസ്റ്റന്റ് ഒഴിവിൽ വയനാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിലേക്കു താൽക്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നു. പത്താംക്ലാസ് വിജയവും കംപ്യൂട്ടർ പരിജ്ഞാനവും വേണം. പകൽ, രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയാറുള്ളവർക്കു മുൻഗണന. www.cdit.org ൽ 18ന്  5നകംറജിസ്റ്റർ ചെയ്യണം.

ഓണം വിപണി ഉദ്ഘാടനം ഇന്ന്
പറളി ∙  സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ പ്രാഥമിക സഹകരണ സംഘങ്ങൾ മുഖേന നടത്തുന്ന ഓണം വിപണിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് പറളി സഹകരണ ബാങ്കിൽ കെ.ശാന്തകുമാരി എംഎൽഎ നിർവഹിക്കും.

ഗെസ്റ്റ് ഇൻസ്ട്രക്ടർ
മലമ്പുഴ ∙ ഗവ.ഐടിഐയിൽ ടർണർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിനു 11നു രാവിലെ 11നു കൂടിക്കാഴ്ച. മുസ്‍ലിം, ഓപ്പൺ വിഭാഗക്കാർക്കാണ് അവസരം. ടർണർ ട്രേഡിൽ എൻടിയുസിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും/എൻഎസിയും ഒരു വർഷത്തെ പ്രവർത്തന പരിചയവും/എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ആണു യോഗ്യത.

വനിതകൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം
വടക്കഞ്ചേരി ∙ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വനിതകൾക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 11, 12 തീയതികളിൽ ഓണവിഭവം, വിവിധതരം പായസങ്ങൾ എന്ന വിഷയത്തിലാണു പരിശീലനം നൽകുന്നത്. വടക്കഞ്ചേരി തങ്കം ജംക്‌ഷനു സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണു ക്ലാസുകൾ നടക്കുക. 9349701503.

അധ്യാപക ഒഴിവ്
കോഴിപ്പാറ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം (സീനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ.

അപേക്ഷ ക്ഷണിച്ചു
ചിറ്റൂർ ∙ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സെൻട്രൽ എൻഎസ്എസ് കരയോഗം അംഗങ്ങളുടെ മക്കളിൽ നിന്നു കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സിബിഎസ്ഇയും പ്ലസ്ടുവിൽ ആർട്സ്, സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 15നു മുൻപായി കരയോഗം ഓഫിസിൽ നൽകണം. കൂടാതെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കുള്ള ധനസഹായത്തിനു അപേക്ഷയും 15നു മുൻപായി നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com