ADVERTISEMENT

പാലക്കാട് ∙ എറണാകുളം–ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് റദ്ദാക്കിയതിനെതിരെ എഐവൈഎഫ് കേന്ദ്ര റെയിൽവേ മന്ത്രിക്കു തപാൽ വഴി കായവറുത്തത് അയച്ചു പ്രതിഷേധിച്ചു. ട്രെയിൻ റദ്ദാക്കിയതോടെ ഓണാഘോഷത്തിനു മലയാളികൾക്കു നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണെന്നും സ്വകാര്യ ബസുകൾ വൻ തുക ഈടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഷാജഹാ‍ൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ബി.കെ.മുസ്തഫ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കാർത്തിക്, എ.കാജാഹുസൈൻ, കെ.ശ്രീജിത്ത്, മലമ്പുഴ മണ്ഡലം കമ്മിറ്റി അംഗം പ്രിയ എന്നിവർ നേതൃത്വം    നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com