ADVERTISEMENT

ഊട്ടി∙ പന്തല്ലൂരിന് സമീപമുള്ള  എലിയാസ്കടയിലെ മലനിരകളിൽ 11 അംഗ കാട്ടാനസംഘം നിലയുറപ്പിച്ചത് വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷിച്ചു വരികയാണ്.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശമാണ് ഈ സ്ഥലം. കേരളത്തിലെ കാടുകളിൽ  നിന്ന് എത്തിയതാണ് ഈ ആനകൾ. കഴിഞ്ഞ 4 ദിവസങ്ങളായി ഇതേ മലനിരയിൽ നിലയുറപ്പിച്ചിരിക്കയാണ് ആനക്കൂട്ടം. ഇതിൽ കുട്ടികളുമുണ്ട്.

ഇതിലെ ഒരാന മാത്രം കാവൽ നിൽക്കുന്നതും ബാക്കി 4 ആനകൾ  കിടന്നുറങ്ങുന്നതുമായ വിഡിയോ ദൃശ്യം വനംവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിലൂടെ പോകുന്നവർ ആനകളുടെ ഫോട്ടോ എടുക്കുന്നത് പതിവായതിനാൽ വനം വകുപ്പിന്റെ പ്രത്യേക സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരിക്കയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com