ADVERTISEMENT

കാരാകുറുശ്ശി ∙ മണ്ണാർക്കാട്–കോങ്ങാട് റോഡിൽ കോളപ്പാക്കം പാലത്തിനു സമീപം കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് അച്ഛനും രണ്ടു മക്കൾക്കും  പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെയാണ് അപകടം. കാരാകുറുശ്ശി ഏറ്റുപുറത്ത് വീട്ടിൽ ബാബു (40), മക്കൾ അഖിൽ കൃഷ്ണ (14), അഭിജ്ഞന(12) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മണ്ണാർക്കാട് നിന്നു കാരാകുറുശ്ശി ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം. നിയന്ത്രണം തെറ്റി റോഡിനു താഴേക്കു മറിയുകയായിരുന്നു. കാർ വീഴുന്ന ശബ്ദം കേട്ടു ഓടിക്കൂടിയ നാട്ടുകാർ തലകീഴായി കിടന്നിരുന്ന കാറിൽ നിന്നു അച്ഛനെയും മക്കളെയും പുറത്തെടുക്കാൻ ശ്രമം നടത്തി. വിവരം അറിഞ്ഞു ആംബുലൻസും സ്ഥലത്തെത്തി. നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും പരുക്കേറ്റവരെ കാറിൽ നിന്നു പുറത്തെടുത്തു.

ഇതിനിടെ മണ്ണാർക്കാട് അഗ്നിരക്ഷാ സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.ജയരാജന്റെ നേതൃത്വത്തിൽ വി.സുരേഷ് കുമാർ, കെ.വി.സുജിത്ത്, എം.രമേഷ്, എം.ആർ.രാഗിൽ,ടി.കെ.അൻസൽ ബാബു എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയിരുന്നു. പരുക്കേറ്റവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

English Summary:

A family of three sustained injuries after their car plunged 20 feet into a gorge near Kolappakom bridge in Karakurissi. The accident occurred on the Mannarkkad-Kongad road late Thursday night. The injured, residents of Ettupara, are currently receiving treatment at a private hospital in Vattambalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com