ADVERTISEMENT

വടക്കഞ്ചേരി∙ സഹപാഠിക്കു സ്നേഹവീടൊരുക്കി വടക്കഞ്ചേരി ചെറുപുഷ്പം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാർഥികൾ. വിദ്യാര്‍ഥികളും അധ്യാപകരും സുമനസ്സുകളും ചേര്‍ന്നാണ് ഓണ സമ്മാനമായി വീടു നിര്‍മിച്ചു നല്‍കിയത്. സ്കൂളില്‍ ബിരിയാണി ചാലഞ്ച്, ഉപജില്ലാ കലോത്സവത്തില്‍ സ്റ്റാള്‍, ക്രിസ്മസിനു കേക്ക് ഫെസ്റ്റ്, ജൂട്ട് ബാഗ് വിൽപന എന്നിവ നടത്തി ഫണ്ട് ശേഖരിച്ചു.

അധ്യാപകരും നാട്ടുകാരും വ്യാപാരികളും പൂര്‍വ വിദ്യാര്‍ഥികളും സഹായവുമായി വിദ്യാർഥികൾക്കൊപ്പം ചേർന്നു.കെ.ഡി.പ്രസേനന്‍ എംഎല്‍എ വീടിന്റെ താക്കോല്‍ കൈമാറി. നൂര്‍ മുഹമ്മദ്, ഷിനു വി. ദേവ്, പിടിഎ പ്രസിഡന്റ് രാജീവ്, റെജി കെ.മാത്യു, കെ.കെ.ജ്യോതികുമാര്‍, പി.എസ്.അന്നമ്മ, പഞ്ചായത്ത് അംഗം സി.മുത്തു, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഗ്നല്‍ ഡേവിഡ്, പ്രധാനാധ്യാപിക സിസ്റ്റര്‍ ശോഭ റോസ്, ഗൈഡ് ലീഡര്‍മാരായ ഏയ്ഞ്ചല്‍ മേരി വില്‍സണ്‍, എസ്.ശ്രീലേഖ എന്നിവര്‍ പ്രസംഗിച്ചു.

English Summary:

This Onam, students of Cherupushpam Girls Higher Secondary School in Vadakkanchery showcased extraordinary compassion by building a house for their classmate. The Scouts and Guides unit, along with teachers and the community, rallied together, organizing various fundraising events. This heartwarming story exemplifies the power of unity and generosity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com