ADVERTISEMENT

സൗജന്യ കൂൺ കൃഷി പരിശീലനം: വടക്കഞ്ചേരി∙ മൊറാർജി കൾച്ചറൽ ഫൌണ്ടേഷന്‍ നാളെ രാവിലെ 10 മുതൽ വടക്കഞ്ചേരി ഫോർച്യൂൺ പിഎസ്‌സി കോച്ചിങ് അക്കാദമി ഹാളിൽ സൗജന്യ കൂൺ കൃഷി പരിശീലന ക്ലാസ് നടത്തുന്നു. മുന്‍കൂട്ടി പേര് റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം. ഫോണ്‍. 9809279473,  9946692313കെ–‌ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 19നും 20നും

കെ–‌ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന 19നും 20നും
ഒറ്റപ്പാലം ∙ ജൂണിൽ നടന്ന കെ–‌ ടെറ്റ് പരീക്ഷാ വിജയികളുടെ സർട്ടിഫിക്കറ്റ് പരിശോധന 19, 20 തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടത്തും. കാറ്റഗറി ഒന്നിനും രണ്ടിനും 19നും, കാറ്റഗറി മൂന്നിനും നാലിനും 20നും ആണു പരിശോധന.

യാക്കര ക്ഷേത്രത്തിൽ ഗുരുദേവ ഹോമമന്ത്ര യജ്ഞം 21ന്
പാലക്കാട് ∙ ശ്രീനാരായണ ഗുരു സമാധിദിനമായ 21നു വൈകിട്ട് 3നു യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ 108 പേരെ പങ്കെടുപ്പിച്ച് മേൽശാന്തിയുടെ കാർമികത്വത്തിൽ ‘ഗുരുദേവ ഹോമമന്ത്ര യജ്ഞം’ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com