ADVERTISEMENT

ഷൊർണൂർ ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു മോഷ്ടിച്ച ബൈക്കിൽ കഞ്ചാവു കടത്തിയ രണ്ടു പേർ പിടിയിൽ. പത്തനംതിട്ട കോന്നി പന്നിക്കമണ്ണിൽ അഭിജിത്ത് (28), മണ്ണാർക്കാട് നെല്ലിപ്പുഴ കളത്തിൽ വീട്ടിൽ നൗഷിദ (19) എന്നിവരെയാണു ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച മുൻപു മോഷ്ടിക്കപ്പെട്ട ബൈക്ക് വീണ്ടെടുത്തു.  

ഓഗസ്റ്റ് 27നു വൈകിട്ടാണു റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു തത്തമംഗലം ചെമ്പകശേരി സ്വദേശി വിജുവിന്റെ ബൈക്ക് മോഷണം പോയത്. നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പിന്തുടർന്ന ഷൊർണൂർ പൊലീസ് കഴിഞ്ഞ ദിവസം വൈകിട്ടു റെയിൽവേ സ്റ്റേഷൻ മേൽപാലത്തിനു താഴെ നിന്നാണു 2 കിലോ കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ മോഷണക്കേസുകൾ ഉണ്ടെന്നു പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പട്ടാമ്പിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ ജോലിക്കായാണ് അഭിജിത്ത് എത്തിയത്. 

English Summary:

Two individuals, Abhijith and Naushad, were apprehended in Shornur for cannabis smuggling. They were found in possession of 2 kg of cannabis and riding a bike stolen from the Shornur railway station three weeks prior. The arrest was made possible through the use of CCTV footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com