ADVERTISEMENT

നാരായണീയ മഹോത്സവം 22 മുതൽ 29 വരെ കൊല്ലങ്കോട്ട്
പാലക്കാട് ∙ അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ മഹോത്സവം 22 മുതൽ 29 വരെ കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം വൈസ് ചെയർമാൻ ചാമപറമ്പിൽ ഹരിമേനോൻ അധ്യക്ഷത വഹിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ 350 സ്ഥാനീയ സമിതികൾ സമ്പൂർണ പാരായണം നടത്തും. 13 മേഖലകളിൽ നിന്ന് എത്തുന്ന നാരായണീയർ എട്ടു ദിവസവും നാരായണീയ പാരായണം നടത്തും. ഓരോ ദിവസം അഞ്ചു ടീമുകളായി 1000 പേർ പാരായണം നടത്തുമെന്ന് സംഘാടകർ പറഞ്ഞു. 

എട്ടു ദിവസങ്ങളിലും താൽക്കാലികമായി തയാറാക്കിയ വേദിയിലെ ക്ഷേത്രത്തിൽ ഹോമങ്ങളും നടത്തും. ആദ്യ ദിനം രാവിലെ 6ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി ദേവദാസൻ ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള വിളംബരയാത്ര 2 മേഖലകളിലായി നടക്കും. പാലക്കാട്–കൊല്ലങ്കോട് മേഖലാ വിളംബരയാത്ര 19ന് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തുടക്കം കുറിക്കും. 20ന് ഒറ്റപ്പാലം മുക്കാരത്തികാവിൽ നിന്ന് ആരംഭിക്കും. 21ന് വിളംബരയാത്ര കൊല്ലങ്കോട് എത്തിച്ചേരുമെന്ന് സ്വാമി പ്രഭാകരാനന്ദ സരസ്വതി, വൈസ് ചെയർമാൻ ചാമപറമ്പിൽ ഹരിമേനോൻ, ജില്ലാ പ്രസിഡന്റ് പി.സതീഷ് മേനോൻ, വൈസ് പ്രസിഡന്റ് എ.ശാന്തൻ മേനോൻ, ജനറൽ കൺവീനർ എ.സി.ചെന്താമരാക്ഷൻ, ജില്ലാ സെക്രട്ടറി പി.കണ്ണൻ കുട്ടി എന്നിവർ അറിയിച്ചു.

വനിതാരത്ന പുരസ്‌കാരത്തിന്  നാമനിർദേശം ചെയ്യാം
പാലക്കാട് ∙ സ്തുത്യർഹമായ സേവനം കാഴ്ചവച്ച വനിതകൾക്കായി സംസ്ഥാനസർക്കാർ നൽകുന്ന വനിതാരത്ന പുരസ്‌കാരങ്ങൾക്കായി നാമനിർദേശങ്ങൾ ക്ഷണിച്ചു. സാമൂഹിക സേവനം, കായികരംഗം പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളിലാണ് പുരസ്കാരം നൽകുക. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ പരിഗണിക്കുന്നതിനു മറ്റു വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ മുഖേന നാമനിർദേശങ്ങളും വിശദവിവരങ്ങളും ജില്ലാ വനിതാ ശിശുവികസന ഓഫിസർക്ക് നൽകണം. 

തങ്ങളുടെ പ്രവർത്തന മേഖലകളിൽ കാഴ്ചവച്ച വ്യത്യസ്തവും നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം, പുസ്തകം, സിഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവയും നാമനിർദേശത്തിനൊപ്പം സമർപ്പിക്കാം. നാമനിർദേശങ്ങളും അനുബന്ധ രേഖകളും ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് ഒക്ടോബർ 10ന് മുൻപാകെ സമർപ്പിക്കണം. അവാർഡിനുള്ള വിശദവിവരങ്ങൾ വനിതാ ശിശു വികസന വകുപ്പിന്റെ www.wed.kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ വനിതാ ശിശു വികസന ഓഫിസിലും ലഭിക്കും. ഫോൺ: 0491 2911098.

50% സബ്സിഡിയോടെ വായ്പ; ദേശീയ കന്നുകാലി മിഷന്റെ പദ്ധതി 
∙ദേശീയ കന്നുകാലി മിഷന്റെ സംരംഭകത്വ വികസന പദ്ധതിയിലൂടെ ആട്, കോഴി, പന്നി എന്നിവയെ വളർത്താനും തീറ്റപ്പുൽ സംസ്കരണത്തിനും 50% സബ്സിഡിയോടെ വായ്പ ലഭിക്കുന്ന കേന്ദ്ര പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന കന്നുകാലി വികസന ബോർഡിനാണു പദ്ധതി ചുമതല. ആടു വളർത്തലിനു 10 ലക്ഷം രൂപ മുതൽ 50 ലക്ഷം വരെ വായ്പ ലഭിക്കും. കോഴി വളർത്തലിനു 25 ലക്ഷം രൂപ വരെയും പന്നി വളർത്തലിനു 30 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖ/പാട്ടക്കരാർ, മേൽവിലാസം തെളിയിക്കുന്ന രേഖ, ചെക് ലീഫ്, പാൻ കാർഡ് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം www.nim.udyamimitra.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. ഫോൺ: 0471 2449138.

നേത്ര പരിശോധന ക്യാംപ് 22ന്
തിരുമിറ്റക്കോട്∙ രായമംഗലം സിറ്റി ഗാങ് മലപ്പുറം ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് 22ന് രാവിലെ 9 മുതൽ ഒന്നുവരെ രായമംഗലം പുളിയത്ത് കളരിയിൽ നടക്കും. ബുക്കിങ്ങിന് 9562500188, 9074095022, 9539336899.

തൊഴിൽ മേളയിൽ റജിസ്റ്റർ ചെയ്യാം
പാലക്കാട് ∙ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ  28ന് കോങ്ങാട് കെപിആർപി ഹയർസെക്കൻഡറി സ്‌കൂളിൽ തൊഴിൽമേള സംഘടിപ്പിക്കും. 24ന് മുൻപായി പാലക്കാട് എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ : 0491 2505435.

യോഗ ചാംപ്യൻഷിപ് 
പാലക്കാട് ∙ ജില്ലാ യോഗ അസോസിയേഷൻ യോഗാസന ചാംപ്യൻഷിപ്–യോഗ മാമാങ്കം 29നു കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ നടക്കും. 8 മുതൽ 60 വയസ്സു വരെയുള്ളവർക്കു പങ്കെടുക്കാം. ഫോൺ: 9895821887.

റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് ഇന്നും നാളെയും
കുഴൽമന്ദം ∙ ജില്ലാ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ് ഇന്നും നാളെയുമായി തച്ചങ്കാട് ടെൈസ ഇന്റർനാഷനൽ റോളർ സ്പോർട്സ് അരീനയിലും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തുമായി നടക്കും. റോഡ് മത്സരങ്ങൾ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തും റിങ് മത്സരങ്ങൾ ടൈസ ഇന്റർനാഷനൽ സ്പോർട്സ് അരീനയിലുമാണ്. മത്സരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ കാറ്റഗറികളിലായി 250 കുട്ടികൾ പങ്കെടുക്കും. നവംബർ ഒന്നു മുതൽ 4 വരെ പാലക്കാട് ജില്ലയിൽ നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിനുള്ള ടീമിനെ ഈ മത്സരങ്ങളിൽ നിന്നാണു തിരഞ്ഞെടുക്കുന്നത്.

ഗതാഗത നിയന്ത്രണം
പാലക്കാട് ∙ ഒഴിവുപാറ - പാന്തംപുള്ളി റോഡിൽ ഇന്നു മുതൽ ഇന്റർലോക്ക് പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 18 വരെ ഗതാഗതം പൂർണമായി നിരോധിക്കുമെന്നു ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പല്ലശ്ശനയിൽ നിന്ന് ഒഴിവുപാറയ്ക്കു പോകുന്ന വാഹനങ്ങൾ നിറാക്കോട് വഴി ഒഴിവുപാറയ്ക്കും തിരിച്ചും പോകണം.

തിരുപ്പൂരിൽ വൈദ്യുതി വിതരണം മുടങ്ങും
തിരുപ്പൂർ ∙ വൈദ്യുതി സബ് സ്‌റ്റേഷനിൽ മാസം തോറുമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് വൈദ്യുതി വകുപ്പ് ഓഫിസ് അറിയിച്ചു. അവിനാശി റോഡ്, പുഷ്‌പ തിയറ്റർ ജംക്‌ഷൻ, കോളജ് റോഡ്, ബംഗ്ലാവ് സ്‌റ്റോപ്പ്, കാവേരി വീഥി, സ്‌റ്റെൻസ് വീഥി, ഹൗസിങ് യുണിറ്റ്, മുത്തുസ്വാമി വീഥി പിരിവ്, കെ.ആർ.ഇ ലേഔട്ട്, എസ്.ആർ.നഗർ നോർത്ത്, നേതാജി വീഥി, കുമരൻ വീഥി, ഫാത്തിമ നഗർ, ടെലിഫോൺ കോളനി, വിദ്യാ നഗർ, എം.ജി.ആർ.നഗർ, ഭാരതി നഗർ, വളയങ്കാട്, മുരുകംപാളയം, മോസ്‌കോ നഗർ, കാമാച്ചിപുരം, പൂത്താർ തിയറ്റർ ഭാഗം, ചാമുണ്ഡിപുരം, ലക്ഷ്മി തിയറ്റർ ഭാഗം, കല്ലംപാളയം, എസ്.എ.പി.തിയറ്റർ ഭാഗം, ആഷർനഗർ, നാരായണസ്വാമി നഗർ, ഗാന്ധി നഗർ, ടി.ടി.പി.മിൽ ഒരുഭാഗം, സ്വാമിനാഥപുരം, പത്മാവതിപുരം, അണ്ണാകോളനി, ജീവാകോളനി, അങ്കേരിപാളയം റോഡ്, ശിങ്കാരവേലൻ നഗർ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണിവരെ വൈദ്യുതി വിതരണം മുടങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com