ADVERTISEMENT

ഷൊർണൂർ ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൈക്രോഫിനാൻസ് കൊള്ളപ്പലിശ സംഘങ്ങൾ വർധിക്കുന്നതിനെതിരെ ജനകീയ കൂട്ടായ്മയുമായി പൊലീസ്.തിരിച്ചടവിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് വീട്ടമ്മമാർക്കും കുടുംബാംഗങ്ങൾക്കും നേരെ ഫിനാൻസ് സംഘങ്ങൾ നടത്തുന്ന ഭീഷണികളും അതിക്രമങ്ങളും വർധിക്കുന്നു. രാത്രിയിൽ ഉൾപ്പെടെ വീടുകൾ കയറി ഭീഷണിപ്പെടുത്തുന്നതായാണു പരാതി. 

ഇതുമൂലമുണ്ടാകുന്ന മാനസിക പീഡനങ്ങൾ കുടുംബ ജീവിതങ്ങൾ തകർക്കുന്നുവെന്നും നാട്ടുകാർ പറയുന്നു. മൈക്രോ ഫിനാൻസ് സംഘത്തിന്റെ മറവിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീക്ഷിണികൾക്കെതിരായി കാരക്കാട് ഫ്രന്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിലാണ് ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ കാരക്കാടു വെച്ച് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്. ഷൊർണൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.രവികുമാർ ഉദ്ഘാടനം നിർവഹിച്ചു.

ഫ്രന്റ്സ് ക്ലബ് പ്രസിഡന്റ് കെ.പി.സുധീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി.കെ.സൗമ്യ, വിജയ പ്രകാശ് ശങ്കർ, ഷൊർണൂർ സ്റ്റേഷൻ പൊലീസ് ഗ്രേഡ് സ്പെഷ്യൽ പൊലീസ് ഓഫിസർമാരായ സുരേഷ് കുമാർ, കെ.രാധാകൃഷ്ണൻ, സി.ബിജു, പി.കെ.സഞ്ജയൻ എന്നിവർ പ്രസംഗിച്ചു.  ഷൊർണൂരിൽ കൊള്ളപ്പലിശ സംഘങ്ങൾ വർധിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മലയാള മനോരമ വാർത്ത നൽകിയിരുന്നു.

English Summary:

Shoranur faces a growing threat from loan sharks targeting vulnerable individuals and families. Police, in collaboration with local organizations, are taking action to address the harassment and extortion, raising awareness and providing support to the community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com