ADVERTISEMENT

ഇ കെവൈസി അപ്‌ഡേഷൻ ആരംഭിച്ചു
∙എൻഎഫ്എസ്എ റേഷൻ ഗുണഭോക്താക്കളുടെ (മഞ്ഞ, പിങ്ക് കാർഡുകൾ) ഇ കെവൈസി അപ്ഡേഷൻ ആരംഭിച്ചു. ഒക്ടോബർ 3 മുതൽ 8 വരെ അപ്‌ഡേഷൻ നടത്താം. ഗുണഭോക്താക്കൾക്കു റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്‌ഡേറ്റ് ചെയ്യാം. മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല.

അധ്യാപക ഒഴിവ്: അഭിമുഖം ഇന്ന്
തൃത്താല ∙ ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ബോട്ടണി, ഇക്കണോമിക്സ്, അറബിക്, ജൂനിയർ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന് സ്കൂളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com