ADVERTISEMENT

പത്തനംതിട്ട∙ നാഷണൽ സർവീസ് സ്കീം സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച പുരുഷ വോളന്റീയർ ആയി തിരുവല്ല മാർത്തോമാ കോളേജ് നാഷണൽ സർവീസ് സ്കീം അംഗം വിഷ്ണു അജയൻ തിരഞ്ഞെടുക്കപ്പെട്ടു. 

മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച പുരുഷ വോളന്റീയർ പുരസ്കാരം നേടിയതിനു പിന്നാലെയാണിത്. കോവിഡ് പ്രതിസന്ധിയിലും പ്രശംസനീയമായ പ്രവർത്തനമാണ് എൻഎസ്എസ് അംഗങ്ങൾ നടത്തിയത്. പഠനത്തോടൊപ്പം പഠനേതര മേഖലകളിലും മികവു തെളിയിച്ചയാളാണ് വിഷ്ണു. കോവിഡ് കാലഘട്ടത്തിൽ കിടപ്പു രോഗികൾക്കു മരുന്ന് എത്തിച്ചു കൊടുക്കുക, ഭക്ഷണം എത്തിക്കുക തുടങ്ങിയ  പ്രവർത്തങ്ങളിൽ സജീവമായിരുന്നു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ  കേരള ഘടകത്തിൽ നിന്നു നാഷണൽ സർവീസ് സ്കീമിനെ പ്രതിനിധീകരിച്ചു  പങ്കെടുത്തു. സാമ്പത്തിക ശാസ്ത്രം അവസാന വർഷ ബിരുദവിദ്യാർഥിയായ വിഷ്ണു പരുന്താട്ടം അവതരിപ്പിക്കാറുണ്ട്. 

എന്താണ് പരുന്താട്ടം

ഇന്നും നിലനിന്ന്  വരുന്ന തനതായ ഉൾനാടൻ കലാരൂപമാണ്  പരുന്താട്ടം. മദ്ധ്യതിരുവതാംകൂറിൽ ഒരിക്കൽ നിലനിന്നിരുന്ന പരുന്തു കളിയുടെ കുറച്ചു കൂടി പരിഷ്കൃതമായ രൂപമാണ്. നാടൻ പാട്ടിന്റെ താളത്തിൽ പരുന്തിന്റെ  രീതികളെ അവതരിപ്പിച്ച് കാണിക്കുന്നു. ഒരു പരുന്തിന്റെ എല്ലാവിധ സ്വ‌ഭാവ സവിശേഷതയും ഇതിൽ നിന്ന്  മനസിലാ‌ക്കാം.ചുണ്ടും ചിറകുമെല്ലാം വച്ചു കെട്ടി പനയോല കൊണ്ടുള്ള ചിറകുമാണ്  പരുന്തിന്റെ വേഷത്തിനായി ഉപയോഗിക്കുന്നത്. പാട്ട്, അഭിനയം, കായികാഭ്യാസം എന്നിവ സമന്വയിച്ചിരിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com