ADVERTISEMENT

കോന്നി ∙ തെരുവുനായ്ക്കളുടെ കൂട്ടമായ ആക്രമണത്തിൽ രണ്ട് ആടുകൾ ചത്തു. വട്ടമൺ മഹാത്മാ ജംക്‌ഷനു സമീപം കുന്നത്ത് അനി അനിയുടെ ആടുകളാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നോടെയാണു സംഭവം. പറമ്പിൽ കെട്ടിയിട്ട ശേഷം വീട്ടുകാർ വീട്ടിലേക്കു പോയ സമയത്തു നാലു നായ്ക്കൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. കെട്ടിയിടാത്ത ആടുകൾ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണു വിവരം അറിയുന്നത്.

വീട്ടുകാർ എത്തിയപ്പോഴേക്കും നായ്ക്കൾ ഓടിപ്പോകുകയായിരുന്നു. ഗർഭിണിയായ ഒരു ആടും അതിന്റെ രണ്ടു വയസ്സുള്ള കുട്ടിയാടുമാണു ചത്തത്. പഞ്ചായത്ത് അംഗം ജിഷ ജയകുമാർ സ്ഥലത്തെത്തി മ‍ൃഗസംരക്ഷണ വകുപ്പിലും പഞ്ചായത്തിലും വിവരമറിയിച്ചു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. പലരുടെയും കോഴികളെയും ഇവ പിടികൂടി കൊന്നിട്ടുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആടുകൾ ചത്ത സംഭവത്തിൽ വീട്ടുകാർക്ക് നഷ്ടപരിഹാരം നൽകാനും നായ്ക്കളെ നിയന്ത്രിക്കാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com