ADVERTISEMENT

ആറന്മുള ∙ പിതൃപുണ്യം തേടി ക്ഷേത്രക്കടവുകളിൽ ഒട്ടേറെപ്പേർ ബലി തർപ്പണം നടത്തി.രാമായണമാസാരംഭ ചടങ്ങുകൾക്കും ഇന്നലെ തുടക്കമായി.ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവ്, കാട്ടൂർ മഹാവിഷ്ണുക്ഷേത്രക്കടവ്, മാലക്കര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം, നെടുംപ്രയാർ തേവരക്കുന്ന് മഹാവിഷ്ണു സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ കടവുകളിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. അയിരൂർ–ചെറുകോൽപുഴ ഹിന്ദുമഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ ചെറുകോൽ‌പുഴ കടവിലും ബലി തർപ്പണം നടത്തി.തിരുമാലിട മഹാദേവക്ഷേത്രത്തിന്റെ ക്ഷേത്രക്കടവിൽ നടന്ന ബലിതർപ്പണത്തിന് ശ്രീവത്സം കൃഷ്ണൻകുട്ടി കാർമികത്വം വഹിച്ചു. ക്ഷേത്രത്തിൽ മേൽശാന്തി ഗോവിന്ദൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പിതൃപൂജയുംതുടർന്ന് അന്നദാനവും നടന്നു.

pathanamthitta-malakara-thevarakunnu-vavu-bali
1.മാലക്കര തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രക്കടവിൽ കർക്കടക വാവുബലി തർപ്പണം നടത്തുന്നവർ. 2. തേവരക്കുന്ന് മഹാവിഷ്ണു–സുബ്രഹ്മണ്യ സ്വാമി ക്ഷേത്രക്കടവിൽ നടന്ന ബലി തർപ്പണം. ചിത്രം: മനോരമ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com