ADVERTISEMENT

കോന്നി ∙ ബവ്റിജസ് കോർപറേഷന്റെ കൂടൽ മദ്യവിൽപന ശാലയിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരൻ ഓൺലൈൻ റമ്മി കളിച്ചു പണം നഷ്ടപ്പെടുത്തിയതായി സൂചന. പ്രതിയായ ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ 23 ലക്ഷം രൂപയും 50,000 രൂപയും ബാക്കിയുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. കുറേ പണം പോയിട്ടുള്ളത് യശ്വന്ത്പുർ സ്വദേശികളുടെ അക്കൗണ്ടുകളിലേക്കാണെന്ന് പൊലീസ് കണ്ടെത്തി. ഡിവൈഎസ്പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലാണ്. 

ഒളിവിൽപോയ അരവിന്ദിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടൽ ഔട്‌ലെറ്റിൽ നടന്ന സംഭവമായതിൽ പത്തനംതിട്ട വെയർഹൗസ് മാനേജർ കൂടൽ പൊലീസിലാണ് പരാതി നൽകിയത്. സർക്കാർ ജീവനക്കാരൻ നടത്തിയ തട്ടിപ്പായതിനാലും കൂടുതൽ തുക ഉള്ളതിനാലും കേസ് കോന്നി ഡിവൈഎസ്പി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് മദ്യശാലയിലെ ജീവനക്കാരിൽ നിന്നു മൊഴി രേഖപ്പെടുത്തി. ഇവിടെ നിന്നുള്ള തുക നിക്ഷേപിക്കുന്ന എസ്ബിഐ കലഞ്ഞൂർ ശാഖയിലും അരവിന്ദിന്റെ നാട്ടിൽ ആനയടിയിൽ ഉൾപ്പെടെ പൊലീസ് അന്വേഷണം നടത്തി. 

കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. ഇതു കണ്ടെത്തിയത് ജില്ലാ ഓഡിറ്റ് ടീമാണെങ്കിലും 6 മാസം കഴിഞ്ഞാണെന്നത് സംഘത്തിന്റെ വീഴ്ചയായി കണക്കാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുള്ള 5 പേരെയും സ്ഥലം മാറ്റിയിട്ടുള്ളത്. മദ്യശാലയിലെ മാനേജരുടെ ചുമതലയുള്ള ആളെ നേരത്തെ സസ്പെൻ‍ഡ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com