ADVERTISEMENT

അടൂർ ∙ സാഹസികതയുടെ കൂട്ടുകാരിയായ സോനു എവറസ്റ്റ് ബേസ് ക്യാംപ‌ിൽ കാലുവച്ചതിനു പിന്നാലെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ടാൻസനിയയിലെ കിളിമഞ്ചാരോ കീഴടക്കാൻ ഒരുങ്ങുന്നു. ഇതിനുള്ള തയാറെടുപ്പു തുടങ്ങിക്കഴിഞ്ഞു. 19,340 അടി ഉയരമുള്ള കിളിമഞ്ചാരോയിലെ ഉയരം കൂടിയ ഭാഗത്ത് എത്തുകയാണ് ലക്ഷ്യം.

ഇതിനായി ജൂലൈ 8ന് മുംബൈയിൽ നിന്ന് പുറപ്പെടും. അവിടെ എത്തി 11ന് ട്രക്കിങ് ആരംഭിച്ച് 17ന് അവസാനിക്കും. 8 അംഗ ട്രക്കിങ് സംഘത്തിലെ 5 മലയാളികൾ ഉള്ളതിൽ ഒരംഗമാണു സോനു. ഇതിനുള്ള തയാറെടുപ്പിലാണ് സോനു ഇപ്പോൾ. കൊടുമുടി കീഴടക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായി വ്യായാമം, യോഗ, ജിമ്മിലെ പരിശീലനം എന്നിവയാണ് ഇപ്പോൾ ചെയ്യുന്നത്.

ഇതു കൂടാതെ മാരത്തോണിലും പങ്കെടുക്കുന്നുണ്ട്. ഈ യാത്ര സ്പോൺസർഷിപ്പിലൂടെ പോകാനാണ് സോനുവിനു താൽപര്യം. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ സഹായത്തോടെ സ്പോൺസർഷിപ് കണ്ടെത്താനുള്ള ശ്രമമാണ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ രാജ്യാന്തര എവറസ്റ്റ് ദിനത്തോടനുബന്ധിച്ചാണ് സോനു എവറസ്റ്റ് ബേസ് ക്യാംപിൽ കാൽവച്ചത്.

കഴിഞ്ഞ മേയ് 5നാണ് അടൂരിൽ നിന്ന് എവറസ്റ്റ് ബേസ് ക്യാംപിലേക്ക് യാത്ര തിരിച്ചത്. ഡൽഹി വഴി കാഠ്മണ്ഡുവിൽ എത്തിയ ശേഷം അവിടെ നിന്നാണ് ട്രക്കിങ് തുടങ്ങിയത്. 8 ദിവസം കൊണ്ടാണ് എവറസ്റ്റ് കീഴടക്കിയത്. 4 ദിവസം കൊണ്ട് തിരിച്ചിറങ്ങി. പന്നിവിഴ ശ്രീകാർത്തിയിൽ എസ്. സോമന്റെയും രേഖ സോമന്റെയും മൂത്തമകളാണ് സോനു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com