ADVERTISEMENT

ഏനാത്ത് ∙ മണ്ണടിയിലും ഏനാത്തും കാൽനട യാത്രക്കാർക്കു നേരെ തെരുവുനായ ആക്രമണം. ഏനാത്ത് കവലയിൽ ബസ് കത്ത് നിന്ന പെൺകുട്ടിയുടെ ബാഗിൽ കടിച്ച നായയെ നാട്ടുകാർ ഓടിച്ചു. അതിനു ശേഷം നായയുടെ ആക്രമണത്തിൽ മറ്റൊരു പെൺകുട്ടിക്ക് പരുക്കേറ്റു. ആളുകൾ ബഹളം വച്ചതോടെ ഇവിടെ നിന്ന് ഓടിയ നായ ഒൻപതോടെ മണ്ണടി പള്ളിക്കു സമീപം എത്തി.

കടയിൽ നിന്ന് സാധനം വാങ്ങി വന്ന സ്ത്രീയുടെ സഞ്ചിയിൽ കടിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ അരുൾ മേരിയുടെ (42) കയ്യിൽ കടിച്ചു. പരുക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പലയിടങ്ങളിലും ഭീതി പരത്തിയ നായയെ വൈകിട്ട് നാലോടെ ഏനാത്ത് ഭാഗത്ത് ചത്തനിലയിൽ കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com