ADVERTISEMENT

പുല്ലാട് ∙ പണം അനുവദിച്ച് മാസങ്ങളായിട്ടും സാങ്കേതികാനുമതി ലഭിച്ചില്ല. മഴക്കാലം തുടങ്ങിയതോടെ തിരുവല്ല– കുമ്പഴ സംസ്ഥാന പാത പലയിടത്തും കുഴികൾ നിറഞ്ഞതായി മാറി. മഴവെള്ളം നിറഞ്ഞ കുഴികൾ വാഹനങ്ങൾക്ക് അപകടക്കെണിയുമായി മാറി.പുല്ലാട് ജംക്‌ഷനിൽ ടികെ റോഡും കോഴഞ്ചേരി–കോട്ടയം റോഡും സംഗമിക്കുന്ന കവലയിലാണ് നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പ്രധാന കവലയാണെങ്കിലും വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങൾക്ക് കുഴിയിൽ ചാടാതെ പോകാൻ കഴിയില്ല. ഇരവിപേരൂർ ജംക്‌ഷനിലും പലയിടത്തും കുഴികളാണ്.

ശബരിമല റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ടികെ റോഡിൽ വള്ളംകുളം മുതൽ കോഴഞ്ചേരി പാലം വരെ 7.2 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തേ ചെയ്തിട്ടുള്ള ബിസി ടാറിങ്ങിനു മുകളിൽ വീണ്ടും ബിസി ടാറിങ് ചെയ്യുന്നതിനാണ് തുക. ഇതോടൊപ്പം പൊടിപാറയിലെ കലുങ്ക് പൊളിച്ചു പണിയുക, ഓടകൾ നിർമിക്കുക, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക എന്നിവയും. പദ്ധതിയുടെ ഭാഗമാണ്. ഭരണാനുമതി ലഭിച്ചെങ്കിലും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല.പുല്ലാട് ജംക്‌ഷനിൽ കോയിപ്രം പഞ്ചായത്ത് ഓഫിസിനു മുൻപിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതും പദ്ധതിയിലില്ല. മഴ പെയ്താൽ വെള്ളം റോഡ് വഴിയാണ് ഒഴുകുന്നത്. വശങ്ങളിൽ പൊതുമരാമത്ത് ഓടയുണ്ടെങ്കിലും മാലിന്യവും മണ്ണും നിറഞ്ഞു കിടക്കുന്ന ഓടകൾ വൃത്തിയാക്കാനും പദ്ധതിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com