ADVERTISEMENT

വാളക്കുഴി ∙ ജംക്‌ഷനിൽ അപകട ഭീഷണിയുയർത്തുന്ന വൈദ്യുതത്തൂൺ മാറ്റി സ്ഥാപിക്കാൻ നടപടിയില്ല. വാലാങ്കര - അയിരൂർ റോഡിൽ തടിയൂർ- നാരകത്താനി റോഡ് സന്ധിക്കുന്ന വാളക്കുഴി നാൽക്കവലയിലാണ് ഈ കാഴ്ച. പ്രധാന പാതയിൽ റോഡിലേക്ക് കയറി നിൽക്കുന്ന ഇരുമ്പ് വൈദ്യുതൂണാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. വൈദ്യുതത്തൂണിന്റെ മുകൾ ഭാഗം പൂർണമായി പാതയിലേക്ക് ചരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ്. രാത്രി യാത്രകളിൽ ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപെടുന്നത് പതിവാകുന്നതായി പരാതി ഉയരുന്നു. എതിർ ദിശയിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ തൂണിൽ ഉരസുന്നതും പതിവാണിവിടെ. തൂൺ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com