ADVERTISEMENT

ശബരിമല ∙ സന്നിധാനത്തെ ഇൻസിനറേറ്ററിനു സമീപമെത്തിയ കാട്ടുപോത്ത് കൂട്ടം തീർഥാടകർക്കു കൗതുകക്കാഴ്ചയായി. ഇന്നലെ രാവിലെയാണ് കാട്ടുപോത്തുകൾ എത്തിയത്. ഇവിടെ മകരജ്യോതി ദർശനത്തിനായി  തീർഥാടകർക്കു വിരിവയ്ക്കാൻ നിരപ്പാക്കിയ സ്ഥലത്താണ് കാട്ടുപോത്തിനെ കണ്ടത്. പാണ്ടിത്താവളം വഴി ആദ്യം 2 എണ്ണമെത്തി. പിന്നാലെ കൂട്ടമായി കാട്ടുപോത്തുകളെത്തി. 17 എണ്ണം ഉണ്ടായിരുന്നു.ദർശനം കഴിഞ്ഞ തീർഥാടകർ വിവരമറിഞ്ഞ് ഇൻസിനറേറ്ററിന്റെ ഭാഗത്തേക്കെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com