ADVERTISEMENT

തിരുവല്ല∙കുറ്റൂർ പഞ്ചായത്തിലെ എട്ടാം വാർഡിൽ പൊതു കിണറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ സ്ഥാപിച്ചിരുന്ന മോട്ടർ കേടായതിനെ തുടർന്ന് ശുദ്ധജലം മുട്ടിയത് മുള്ളിപ്പാറ കോളനിയിലെ 38 കുടുംബങ്ങൾക്ക്. ഉയർന്ന പ്രദേശത്താണ് കുറ്റൂർ ഏഴാം വാർഡിലെ മുള്ളിപ്പാറ കോളനി. ജലവിഭവ വകുപ്പിന്റെ പൈപ്പ് ഇവിടേക്ക് ഉണ്ടെങ്കിലും ഉയർന്ന സ്ഥലമായതിനാൽ വെള്ളം എത്തുന്നത് വല്ലപ്പോഴും മാത്രം.

ഇരുപത് വർഷങ്ങൾക്ക് മുൻപ് രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുള്ളിപ്പാറ കോളനിയിലേക്ക് മോട്ടർ വച്ച് വെള്ളം വിതരണം ചെയ്യാൻ തുടങ്ങിയത്. ഇതിനായി റവന്യു വകുപ്പ് കോളനിയിൽ ടാങ്ക് സ്ഥാപിച്ചിരുന്നു. കിണറ്റിൽ നിന്ന് ഈ ടാങ്കിലേക്ക് ആണ് വെള്ളം പമ്പ് ചെയ്യുന്നത്, പൈപ്പ് വഴി ഇതിൽ. നിന്നും വെള്ളം വീടുകളിലേക്ക് എത്തിക്കുന്നു.
വലിയ പമ്പ് സെറ്റും മോട്ടറും കേടായതാണ് പമ്പിങ് തടസ്സപ്പെടാൻ കാരണം. ആറുമാസം മുൻപും മോട്ടർ കേടായി. പിന്നീട് ഇത് നന്നാക്കി എടുത്തു.എന്നാൽ കാലപ്പഴക്കമുള്ള മോട്ടർ ഇത്തവണ നന്നാക്കാൻ കഴിയില്ല എന്നാണ് പരിശോധനയിൽ വ്യക്തമായത്. ജലവിതരണം നടത്താൻ പുതിയ മോട്ടർ വാങ്ങണം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ പഞ്ചായത്തിനെ സമീപിച്ചു എങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ മോട്ടർ വാങ്ങി നൽകാൻ കഴിയില്ല എന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

മോട്ടർ പ്രവർത്തിപ്പിക്കുന്ന വൈദ്യുതി ബില്ലും, പ്രവർത്തിപ്പിക്കുന്ന ആൾക്കുള്ള കൂലിയും കോളനി നിവാസികൾ പിരിവ് ഇട്ടാണ് ഇപ്പോൾ നൽകുന്നത്. മോട്ടർ വാങ്ങാനുള്ള തുക കൂടി നൽകാൻ കഴിയില്ല എന്നാണ് സാമ്പത്തികമായി പിന്നാക്കാവസ്ഥയിൽ ഉള്ള കോളനി നിവാസികൾ പറയുന്നത്. എന്തായാലും ഏറെ ദൂരം സഞ്ചരിച്ച് കുടിവെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് കോളനിക്കാർ. അധികൃതർ എത്രയും വേഗം ഇടപെട്ട് ശുദ്ധജലം എത്തിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

ഒറ്റയ്ക്കാണ് താമസിക്കുന്നത്. മകൻ മരിച്ചു പോയി. പ്രമേഹവും മറ്റ് രോഗങ്ങളും കാരണം ദൂരെ പോയി വെള്ളം ചുമന്ന് കൊണ്ടുവരാൻ കഴിയില്ല. ജീവിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഞങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണം. സാമ്പത്തിക പ്രയാസം പറഞ്ഞ് പഞ്ചായത്ത് കുടിവെള്ളം മുട്ടിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com