ADVERTISEMENT

പെരുമ്പെട്ടി∙ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പന്നിമറകൾ (സംരക്ഷണ വേലികൾ) നഷ്ടപ്പെട്ടുന്നതായി പരാതി.  തകരപ്പാളികളും ഇരുമ്പ്, പ്ലാസ്റ്റിക് വലകളും , ഇരുമ്പ് തകിടുകളുമാണു നഷ്ടപ്പെടുന്നത്. രാത്രി ഇത്തരം സംരക്ഷണവേലികൾ നഷ്ടപ്പെടുന്നതിനാൽ ഈ ഇടവേളകളിൽ പന്നികൾ കടന്നുകയറുന്നതിനും വിളനാശത്തിനും കാരണമാകുന്നു.  ഒരാഴ്ചക്കിടയിൽ നടയ്ക്കൽ ഏലായിലെ സംരക്ഷണ വേലിയുടെ അലൂമിനിയം ഷീറ്റുകളും വലകളും രണ്ടുതവണ നഷ്ടപ്പെട്ടതായി കർഷകൻ വി,കെ.പ്രസാദ് പറയുന്നു. പന്നിമറ നഷ്പ്പെട്ടതിനു പിന്നാലെ ഇതുവഴി ക‍ടന്നുകയറിയ പന്നിക്കൂട്ടം കാലായിൽ പ്രസാദിന്റെ തൊടിയിലെ 57 മൂടിലധികംവരുന്ന മരച്ചിനീയും നാശോന്മുഖമാക്കി.  സമീപ തൊടികളിലായി നാനൂറു മൂടിലധികം മരച്ചീനി കഴിഞ്ഞ ദിവസങ്ങളിൽ നശിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, മേഖലയിൽ വിളകളുടെ മോഷണവും പതിവാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com