ADVERTISEMENT

തിരുവല്ല ∙ ചിട്ടിക്കമ്പനി നടത്തി നിക്ഷേപകരിൽ നിന്നു കോടികൾ തട്ടിയ കേസിലെ 2 പ്രതികൾ അറസ്റ്റിൽ. തിരുവല്ല എസ്എൻ ചിറ്റ്സ് ആൻഡ് ഫിനാൻസ് ബോർഡ് അംഗങ്ങളായ ഒന്നാം പ്രതിയുമായ കവിയൂർ ഞാലിക്കണ്ടം രാധാനിലയത്തിൽ സദാശിവൻ (88), ആറാം പ്രതി ചങ്ങനാശേരി പെരുന്ന പുത്തൻപറമ്പിൽ വിശ്വനാഥൻ (68) എന്നിവരാണ് അറസ്റ്റിലായത്.ചിട്ടിയുടെയും സ്ഥിരനിക്ഷേപത്തിന്റെയും പേരിലായിരുന്നു തട്ടിപ്പ്. പലർക്കും 25 ലക്ഷം രൂപ വരെ നഷ്ടമായിട്ടുണ്ട്. നൂറുകണക്കിന് ആളുകളിൽ നിന്നു കോടികൾ തട്ടിയെടുത്തെന്നാണു കേസ്.

സദാശിവൻ, പുരുഷോത്തമൻ, ദിലീപ്, റോണി, പ്രവീണ, വിശ്വനാഥൻ, രാജേന്ദ്രൻ എന്നിവർ അടങ്ങുന്ന ഏഴംഗ ഡയറക്ടർ ബോർഡാണു ചിട്ടിക്കമ്പനി നടത്തിയിരുന്നത്. ഇതിൽ രണ്ടാം പ്രതി പുരുഷോത്തമനും ഏഴാം പ്രതി രാജേന്ദ്രനും മരിച്ചു. 15 വർഷത്തോളം തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചിട്ടി കമ്പനി 3 വർഷം മുൻപാണ് അടച്ചു പൂട്ടിയത്. ഇതേ തുടർന്നു പ്രതികൾ മുങ്ങുകയായിരുന്നു. നിക്ഷേപകർ തിരുവല്ല പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒളിവിലായ പ്രതികൾ ഹൈക്കോടതിയിൽ  മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഇതു തള്ളിയതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഡിവൈഎസ്പി എസ്.അഷാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com