ADVERTISEMENT

പത്തനംതിട്ട ∙ ക്രിമിനൽ പശ്ചാത്തലമുള്ളവരെയടക്കം സിപിഎമ്മിലേക്കു സ്വീകരിച്ച പരിപാടിയിൽ പങ്കെടുത്ത മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മന്ത്രിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ബാരിക്കേഡിനു മുകളിലേക്കു ചാടിക്കയറിയ പ്രവർത്തകർ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മഴ അവഗണിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിജയ് ഇന്ദുചൂഡനടക്കമുള്ളവർക്കെതിരെ പൊലീസ് ലാത്തി വീശി. സിപിഎം അവരുടെ അകത്തുള്ള ക്രിമിനലുകളെ കൂടാതെ ബിജെപിയിൽ നിന്നും ആളെ എടുത്തിരിക്കുകയാണെന്നും കാപ്പാ കേസ് പ്രതിയെ സിപിഎം ജില്ലാ സെക്രട്ടറിയും നേതാക്കൻമാരും സ്വീകരിച്ചതിൽ അതിശയമില്ലെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. 

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അബു വീരപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.ജി.നിധിൻ, രഞ്ജു എം.ജോയ്, എം.കെ.കാഞ്ചന, ജനറൽ സെക്രട്ടറി ബിബിൻ ബേബി, പി.ശ്രീജിത്ത്, അർച്ചന ബാലൻ, ലിലിത് അന്നാ വർഗീസ്, ആദർശ് സുധാകരൻ, ഷംന‌ ഷബീർ, എസ്.ശ്രീനാഥ്, നിയോജകമണ്ഡലം പ്രസിഡന്റുമാരായ പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, ജയകൃഷ്ണൻ പള്ളിക്കൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജാസിംകുട്ടി, രഘുനാഥ് കുളനട, ഡിസിസി അംഗങ്ങളായ ജയിംസ് കീക്കരിക്കാട്ട്, അബ്ദുൽ ഷുക്കൂർ, മണ്ഡലം പ്രസിഡന്റുമാരായ റനീസ് മുഹമ്മദ്, രമേശ് കടമ്മനിട്ട, റോബിൻ മോൻസി, യൂത്ത് കോൺഗ്രസ് നേതാക്കളായ ആരോൺ ബിജിലി പനവേലിൽ, മുഹമ്മദ് റാഫി, ഏദൻ എസ്.ജോർജ്, അജിൻ, ജസ്റ്റിൻ ജയിംസ്, ലഞ്ചുമോൻ, റിജു നാരങ്ങാനം, മെബിൻ നിരമേൽ, റോഷൻ റോയ്, സെബിൻ സാജു, ജോബിൻ കിഴക്കേതിൽ, ബിന്ദു ബിനു,  അഖിൽ സന്തോഷ്, ടെറിൻ മലപ്പുഴശ്ശേരി, സുബിൻ‌ വലിയന്തി തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com