ADVERTISEMENT

പമ്പ ∙ ശബരിമല സന്ദർശനത്തിനായി മന്ത്രി വി.എൻ.വാസവൻ ഇന്നലെ പമ്പയിലെത്തി. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മന്ത്രി ശബരിമലയിലേക്കെത്തുന്നത്. ഇന്നു രാവിലെ പമ്പ ശ്രീരാമസാകേതം ഹാളിൽ മന്ത്രിയുടെ നേതൃത്വത്തിൽ മണ്ഡലകാല മുന്നൊരുക്കങ്ങളെക്കുറിച്ച് അവലോകന യോഗം നടക്കും. ജനപ്രതിനിധികളും സബ് കലക്ടർ, ആർഡിഒ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.  പമ്പയിലെത്തിയ മന്ത്രിയെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗം ജി.സുന്ദരേശൻ, ജില്ലാ പൊലീസ് മേധാവി വി.അജിത്ത് തുടങ്ങിയവർ സ്വീകരിച്ചു. പമ്പയിലും പരിസരത്തും ഇന്നലെ ശക്തമായ മഴയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com