ADVERTISEMENT

ശബരിമല ∙ അയ്യപ്പ സന്നിധിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്നു ലക്ഷാർച്ചന നടക്കും. രാവിലെ 7ന് ബ്രഹ്മകലശം പൂജിച്ചു ലക്ഷാർച്ചന തുടങ്ങും. പിന്നീട് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്ന് അയ്യപ്പ സഹസ്രനാമങ്ങൾ ചൊല്ലി അർച്ചന കഴിക്കും. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി ബ്രഹ്മകലശം ശ്രീകോവിലിലെത്തിച്ച് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. വൈകിട്ട് 5ന് സഹസ്ര കലശപൂജയുമുണ്ട്. ഇന്നലെ കളഭാഭിഷേകം നടന്നു. തന്ത്രിയും മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷും ചേർന്ന് കളഭം ശ്രീകോവിലിലെത്തിച്ച് അഭിഷേകം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com