ADVERTISEMENT

പത്തനംതിട്ട ∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ ജില്ലയിൽ 2.22 കോടിയുടെ കൃഷിനാശം. 13 മുതൽ 18 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കനുസരിച്ചാണിത്. കാറ്റിലും വെള്ളക്കെട്ടിലും മിക്ക താലൂക്കുകളിലും വലിയ നഷ്ടങ്ങളുണ്ടായി. പുല്ലാട് ബ്ലോക്കിൽ 65 ലക്ഷം രൂപയുടെയും പത്തനംതിട്ട ബ്ലോക്കിൽ 44 ലക്ഷത്തിന്റെയും നാശമുണ്ടായി. ജില്ലയിലാകെ 73.13 ഹെക്ടറിലെ കൃഷിയെ മഴയും കാറ്റും ബാധിച്ചു. ഇതിൽ 34.5 ഹെക്ടറും പത്തനംതിട്ട ബ്ലോക്കിലാണ്. 1189 കർഷകർക്കു കൃഷിനാശമുണ്ടായി.ബ്ലോക്ക് അടിസ്ഥാനത്തിൽ കൃഷി നാശം: അടൂർ – 14.64 ലക്ഷം, കോന്നി – 36.65 ലക്ഷം, മല്ലപ്പള്ളി – 5.40 ലക്ഷം, പന്തളം – 20.66 ലക്ഷം, പത്തനംതിട്ട – 43.95 ലക്ഷം, പുല്ലാട് – 65.75 ലക്ഷം, റാന്നി – 35–09 ലക്ഷം

610 വൈദ്യുത തൂണുകൾ വീണു
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ കാറ്റിൽ കെഎസ്ഇബിയുടെ 500ലേറെ വൈദ്യുത പോസ്റ്റുകൾ വീണു. 110 ഹൈടെൻഷൻ പോസ്റ്റുകൾക്കും 2 ട്രാൻസ്ഫോമറുകൾക്കും നാശമുണ്ടായി. ഏകദേശം 52 ലക്ഷം രൂപയുടെ നാശം കണക്കാക്കുന്നു. മരങ്ങൾ ഒടിഞ്ഞു വീണാണു കൂടുതൽ നാശമുണ്ടായത്.32 സെക്ഷനുകളുണ്ട്. വടശേരിക്കര, സീതത്തോട്, കക്കാട്, റാന്നി, മല്ലപ്പള്ളി, വെണ്ണിക്കുളം, ഇലവുംതിട്ട, കോന്നി, പത്തനംതിട്ട മേഖലകളിൽ വ്യാപക നാശമുണ്ടായി. ഏകദേശം എണ്ണൂറോളം സ്ഥലത്ത് പ്രശ്നങ്ങളുണ്ടായി. 

പെരുന്തേനരുവി, റാന്നി – പെരുനാട് പവർ സ്റ്റേഷനുകളിൽ ഉൽപാദന നഷ്ടമുണ്ടായി. ലൈൻ തകരാറിലായതിനാൽ 15 മണിക്കൂറിലേറെ ഇവിടെ വൈദ്യുതി വിതരണം ചെയ്യാൻ കഴിഞ്ഞില്ല. വിതരണത്തിനു 2 ലൈനുകൾ ഉണ്ടായിരുന്നു. ഒരു ലൈനിൽ മരം വീണും വടശേരിക്കരയിൽ മറ്റൊരു ലൈനിൽ വാഹനമിടിച്ച് ട്രാൻസ്ഫോമറും തകരാറിലായി. 25,000 യൂണിറ്റോളം വൈദ്യുതി ഉപയോഗിക്കാൻ കഴിഞ്ഞില്ല. രണ്ടു ദിവസത്തോളമെടുത്താണ് കെഎസ്ഇബി ജില്ലയിലെ തകരാറുകൾ പരിഹരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com