പൈപ്പ് പൊട്ടി; റോഡ് കുഴിച്ച് അറ്റകുറ്റപ്പണി, ഗതാഗത തടസ്സം
Mail This Article
×
തിരുവല്ല∙ ടികെ റോഡിൽ റെയിൽവേ മേൽപാലത്തിനു സമീപം ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി. റോഡ് കുഴിച്ച് അറ്റകുറ്റപ്പണികൾ നടത്തേണ്ടി വന്നതിനാൽ ഇന്നലെ രാവിലെ മുതൽ വൈകിട്ടു വരെ ടികെ റോഡിൽ ഗതാഗത തടസ്സമുണ്ടായി.ജല അതോറിറ്റിയുടെ ജലവിതരണ പൈപ്പാണു പൊട്ടിയത്. റോഡിൽ ഈ ഭാഗത്തു പൂട്ടുകട്ടകൾ പാകിയിരുന്നതിനാൽ ഇവ ഇളക്കി മാറ്റിയ ശേഷം റോഡ് 4 അടിയോളം കുഴിച്ചാണു പൈപ്പിലെ തകരാർ കണ്ടെത്തിയത്.
ഇന്നലെ സന്ധ്യയോടെ തകരാർ പരിഹരിച്ചു.റോഡ് വെട്ടി പൊളിച്ചതിനാൽ ഇന്നലെ രാവിലെ മുതൽ ഗതാഗത കുരുക്കും ഉണ്ടായി, ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴി തിരിഞ്ഞു പോകേണ്ടിവന്നു. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും ഇല്ലാതിരുന്നതിനാൽ റോഡിൽ പല സമയങ്ങളിലും വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലേറെ നീണ്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.