ADVERTISEMENT

കുന്നന്താനം ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പഞ്ചായത്ത് സ്ഥാപിച്ച ശുചിമുറി കെട്ടിടം കാടുമൂടി. കഴിഞ്ഞവർഷത്തെ പഞ്ചായത്ത് പദ്ധതിയിലെ തുക വിനിയോഗിച്ചു നിർമിച്ച ശുചിമുറി കെട്ടിടത്തിലും പരിസരത്തുമാണു കാട് പടർന്നു പന്തലിച്ചത്. സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവർക്ക് ഉപയോഗിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ചതാണെങ്കിലും നാളിതുവരെയായി തുറന്നു പ്രവർത്തിച്ചിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്. 

കെട്ടിടത്തിന്റെ മേൽക്കൂരയിലും വള്ളിപ്പടർപ്പ് നിറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നാൽ കെട്ടിടം കാണാൻ കഴിയാത്തവിധം കാട് വളരും. സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുള്ളതു ശുചിമുറിക്കു സമീപത്തായാണ്. പാർക്കിങ് സ്ഥലമെന്നു ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്യണമെങ്കിലും ഇഴജന്തുക്കളെ ഭയക്കേണ്ട സ്ഥിതിയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ശുചിമുറി കെട്ടിടത്തിലെയും പരിസരത്തെയും കാട് തെളിച്ച് പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com