ADVERTISEMENT

റാന്നി ∙ ടോറസ് ലോറി തട്ടി താഴെ വീണ സ്കൂട്ടർ യാത്രക്കാരൻ അതേ ലോറിയുടെ ചക്രം കയറി മരിച്ചു. അത്തിക്കയം ആറാട്ടുമൺ പുത്തൻ‌പറമ്പിൽ ജോസാണ് (56) മരിച്ചത്. ചെത്തോങ്കര– അത്തിക്കയം പാതയിൽ കണ്ണമ്പള്ളി സ്കൂളിനു സമീപം രാവിലെ 9 മണിയോടെയാണ് സംഭവം. തടി ലോഡിങ് തൊഴിലാളിയായ ജോസ് നീരാട്ടുകാവിലെ വാടക വീട്ടിൽ നിന്ന് അത്തിക്കയം ഭാഗത്തേക്കു പോകുകയായിരുന്നു. ഇതേ ദിശയിൽ പിന്നിലൂടെ എത്തിയ ലോറി മറി കടന്നു പോകുന്നതിനിടെ സ്കൂട്ടറിൽ തട്ടി ജോസ് വീഴുകയായിരുന്നു പൊലീസ് പറഞ്ഞു. 

ലോറിയുടെ ഇടതുവശത്തെ പിൻ ചക്രം കയറിയാണ് ജോസ് മരിച്ചത്. ലോറി നിർത്തിയ ശേഷം ഡ്രൈവർ ഓടിപ്പോയി. പിന്നീട് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസിന്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി.

English Summary:

Lorry Accident in Ranni: Scooter Passenger Killed, Driver Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com