ADVERTISEMENT

ഇടമുറി ∙ ഓണത്തിന് പൂക്കളം ഒരുക്കാൻ പൂക്കൾ റെഡി. പൂക്കൾ വിറ്റു കിട്ടുന്ന പണം ഓണത്തിന് ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർ‌ക്കു നൽകുമെന്ന് യുവ കർഷകൻ. പൊന്നമ്പാറ കിഴക്കേച്ചരുവിൽ എസ്.സുജിത്താണ് പൂക്കൾ സമൂഹത്തിന്റെ നന്മയ്ക്കായി നീക്കിവച്ചത്.നാറാണംമൂഴി പഞ്ചായത്തിലെ മികച്ച യുവ കർഷകനാണ് സുജിത്ത്. വിവിധ കാർഷിക വിളകൾ ഉൽപാദിപ്പിക്കുന്നുണ്ട്.

2 മാസം മുൻപ് സുജിത്തിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് ബന്ദി പൂന്തോട്ടമെന്നത്. നാറാണംമൂഴി കൃഷിഭവന്റെ സഹായത്തോടെയാണ് തൈകൾ സംഘടിപ്പിച്ചത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ കൃഷിയിടത്തിൽ നിറഞ്ഞിരിക്കുകയാണ്. മഴയില്ലെങ്കിൽ ഒരു മാസം വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് ഒരു തവണ 25 പൂക്കൾ വരെ ലഭിക്കുമെന്ന് സുജിത്ത് പറയുന്നു.

പൂവ് വിറ്റു കിട്ടുന്ന പണത്തിൽ ഒരു രൂപ പോലും താൻ എടുക്കില്ലെന്ന് സാമൂഹിക മാധ്യമത്തിലൂടെ സുജിത്ത് അറിയിച്ചിട്ടുണ്ട്. നിർധനർക്ക് ഓണമുണ്ണാൻ ഭക്ഷ്യ സാധനങ്ങൾ വാങ്ങി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ് സഹായിച്ചതെന്ന കാര്യം രഹസ്യമായി സൂക്ഷിക്കും. സഹായത്തിന് ആർക്കും വിളിക്കാൻ സുജിത്ത് ഫോൺ നമ്പരും നൽകിയിട്ടുണ്ട്. നമ്പർ: 9656243532.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com