ADVERTISEMENT

ആറന്മുള ∙ ബുധനാഴ്ച നടക്കുന്ന ആറന്മുള ഉത്തൃട്ടാതി ജലമേളയിൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ പള്ളിയോട സേവാ സംഘം. ജലമേളയിൽ 52 പള്ളിയോടങ്ങൾ പങ്കെടുക്കും. ഉച്ചയ്ക്കു 2ന് കേന്ദ്ര സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തോടു കൂടി ജലമേള ആരംഭിക്കും. ജല ഘോഷയാത്രയെത്തുടർന്ന് മത്സര വള്ളംകളിയും, സമ്മാനദാനവും നടക്കും. മന്നം ട്രോഫി, ആർ. ശങ്കർ മെമ്മോറിയൽ ട്രോഫി, ദേവസ്വം ബോർഡ് ട്രോഫി തുടങ്ങിയ ട്രോഫികൾ വിജയികൾക്കും വിതരണം ചെയ്യും. മത്സരം വള്ളംകളിയിൽ ഇത്തവണ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ മത്സരത്തിലേക്കുള്ള പള്ളിയോടങ്ങളെ തിരഞ്ഞെടുക്കുന്നത്. കുറ്റമറ്റ രീതിയിൽ സ്റ്റാർട്ട് ചെയ്യുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി റേസ് കമ്മിറ്റി കൺവീനർ ബി. കൃഷ്ണകുമാർ അറിയിച്ചു.

ആറന്മുള പള്ളിയോടങ്ങളിൽ ചിലതിൽ ആലപ്പുഴ ജില്ലയിലെയും കൊല്ലം ജില്ലയിലെയും ക്ലബുകളിലുള്ള തുഴച്ചിൽക്കാരെ കൂലിക്കു വിളിച്ച് തുഴയുന്നത് ഇത്തവണ കർശനമായി നിരോധിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവരെ പള്ളിയോടങ്ങളിൽ തുഴച്ചിൽക്കാരായി നിയോഗിക്കുന്നത് നിയമപരമായി നേരിടാനാണു പള്ളിയോട സേവാസംഘത്തിന്റെ തീരുമാനം. ആറന്മുള ജലമേളയിൽ പാരമ്പര്യ ശൈലിയിൽ മതപരമായ ചടങ്ങുകളാണ് നടക്കുന്നത്. ഇതിന് തടസങ്ങളുണ്ടാക്കുന്ന രീതിയിൽ പുറത്തുള്ള ക്ലബുകളിലെ തുഴച്ചിൽകാർ പള്ളിയോടത്തിൽ കയറുന്നത് ജലമേളയെ അലങ്കോലപ്പെടുത്താൻ കാരണമാകുമെന്നും ഈ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനുമാണു തീരുമാനം. തെറ്റായ പ്രവണതകൾക്കു സഹായം ചെയ്യുന്ന ക്ലബുകളുടെ അംഗീകാരം റദ്ദ് ചെയ്യുന്നതിന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അറിയിച്ചു.

English Summary:

Experience the vibrant Aranmula Uthrattathi Water Festival in Kerala, India. Witness the thrilling snake boat race featuring 52 boats vying for the prestigious Mannam Trophy. Immerse yourself in the rich cultural heritage and religious significance of this unique water festival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com