ADVERTISEMENT

പത്തനംതിട്ട ∙ കെഎസ്ആർടിസി ബസിലെ സ്ഥിരം യാത്രക്കാരുടെ വാട്സാപ് കൂട്ടായ്മ ബസ് ജീവനക്കാർക്കായി നൽകിയതു സ്നേഹത്തിൽ പൊതിഞ്ഞ ഓണസമ്മാനം. പത്തനംതിട്ട - ഗുരുവായൂർ - മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിലെ വാട്സാപ് കൂട്ടായ്മയാണു ബസ് ജീവനക്കാർക്ക് ഓണക്കോടി നൽകിയത്. ഡ്യൂട്ടിക്കു വരുന്ന 6 ഡ്രൈവർമാർക്കും 4 കണ്ടക്ടർമാർക്കും വിവിധ സ്റ്റേഷനുകളിൽ വച്ചാണ് ഓണക്കോടി നൽകിയത്. 

തിരുവല്ല ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഡോ. ഗ്രേസ് ജോൺസൻ ജീവനക്കാർക്ക് ഓണക്കോടി നൽകി. തുടർന്നു ബസിലെ യാത്രക്കാർക്കു വാട്സാപ് കൂട്ടായ്മ മധുരം വിതരണം ചെയ്തു.പത്തനംതിട്ട ഡിപ്പോയുടെ സർവീസ് ആയ മാനന്തവാടി സൂപ്പർഫാസ്റ്റ് രാവിലെ 6.30ന് ഇവിടെ നിന്ന് ആരംഭിച്ച് ആലപ്പുഴ, ഗുരുവായൂർ, കുറ്റ്യാടി വഴി വൈകിട്ട് 6ന് മാനന്തവാടിയിൽ എത്തും. 

തീരദേശ ജനതയുടെ ജീവനാഡിയായ ഈ സർവീസ് ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് അധ്യാപകർ, ഓഫിസ് ജീവനക്കാർ എന്നിവർക്ക് ഏറെ പ്രയോജനകരമാണെന്നു വാട്സാപ് കൂട്ടായ്മയിലുള്ളവർ പറഞ്ഞു. വൈകിട്ട് 6ന് ആണ് മാനന്തവാടിയിൽ എത്തിച്ചേരുന്ന സമയം എങ്കിലും പലപ്പോഴും ബസ് രാത്രി 10–12 മണി വരെ വൈകി  എത്തിച്ചേർന്നിട്ടുണ്ട്.  ‘പഴഞ്ചൻ ബസ് ആണു സർവീസിന് അയയ്ക്കുന്നത്. മിക്ക ദിവസങ്ങളിലും ബസ് പണിമുടക്കി വഴിയിൽ കിടക്കാറുണ്ട്’. ഓണത്തിന്റെ സന്തോഷത്തിനിടയിലും വാട്സാപ് കൂട്ടായ്മ തങ്ങളുടെ പരാതി രേഖപ്പെടുത്തി.

English Summary:

In a heartwarming gesture of appreciation, regular passengers of a KSRTC Superfast bus surprised the staff with Onam gifts (Onakkodi) during their journey, creating a festive atmosphere and showcasing the strong bond between passengers and bus staff.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com